ജി. യു. പി. എസ്. ഒളരിക്കര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലം
ലോക്ക് ഡൗൺ കാലം
ഈ കഥയിലെ പ്രധാനകഥാപാത്രമെന്നുവെച്ചാൽ ഒരു കുട്ടിയും സ്ഥലം എന്നു പറയുമ്പോൾ അവളുടെ വീടുമാണ്. പിന്നെ അച്ഛൻ, അമ്മ, ചേട്ടൻ ഇവരൊക്കെയാണ്. ഇതിലെ മറ്റുകഥാപാത്രങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൽ കൊറോണ പടർന്നു കൊണ്ടിരിക്കുകയാണ്. അതിനെ അതിജീവിക്കാൻ വേണ്ടി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും നമ്മുടെ സംസ്ഥാനത്തിന് മുഖ്യമന്ത്രിയും സമ്പൂർണ്ണമായും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഒരൊറ്റ മനുഷ്യനും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി ഇരിക്കുകയാണ്. ഇപ്പോഴാണ് നമ്മുടെ കഥ എത്തിയത്. അന്നേക്ക് 15 ദിവസമായി അവൾ വീട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട്. അവൾക്ക് ഒരു ചേട്ടൻ ഉണ്ട് അതും ഒന്നിനും കൊള്ളാത്ത ഒരെണ്ണം. ഓണം കളിക്കാനും ചിരിക്കാനും അവൾക്ക് ആരും ഇല്ല. ചേട്ടന്റെ അടുത്ത് പോയിക്കഴിഞ്ഞാൽ ചേട്ടൻ ഫോണിൽ ആയിരിക്കും. അവളെ അവിടെ നിന്നും ആട്ടിയോടിക്കുകയും ചെയ്യും. അങ്ങനെ ഇരിക്കുമ്പോൾ അവളുടെ അമ്മ പറഞ്ഞു അനു നീ ഈ സമയങ്ങളിൽ നിനക്ക് പറ്റാവുന്ന കാര്യങ്ങൾ ചെയ്യണം. പാടുകയോ, വരക്കുകയോ, വായിക്കുകയോ, നൃത്തംചെയ്യുകയോ അങ്ങനെ എന്തെങ്കിലും. അങ്ങനെ ഓരോ ദിവസവും അമ്മ പറയുതുപോലെ ചെയ്തു പിന്നെ അവൾക്ക് ലോക്ക്ഡൌൺ ദിനങ്ങൾ മനോഹരമായി. പിന്നെ അവൾ ചേട്ടനെ ശല്യപ്പെടുത്താൻ പോയിട്ടുമില്ല, അടി വാങ്ങിയിട്ടുമില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ