ജി. ബി. യു പി. എസ്. എത്തനൂർ/അക്ഷരവൃക്ഷം/വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്ത്

കോവിഡ് പകരുന്നു പാരിലാകെ
നേരിടാം നമ്മളും ജാഗ്രതയിൽ
സമൂഹത്തിൻ വിപത്തായി മാറ്റിടാതെ
പാലിക്കാം സുരക്ഷിത മാർഗത്തിലായി
അച്ഛനമ്മ കുട്ടികൾ ഒത്തുചേർന്നീടുവിൻ
ശുദ്ധമാക്കു കൈകളും മുഖവും നല്ല നീരിലായ്
ഭവനവും പരിസരവും വൃത്തിയാക്കീടുവിൻ
കൊളുത്തിടാം പൊൻതിരി പാരിൽ പ്രഭയേകുവാൻ
സാമൂഹ്യവ്യാപനം തടയും ലക്ഷ്യമായ്
രാജ്യം ശബ്‌ദിച്ചു നിൽക്കുന്നു.
സർക്കാരും ആതുരസേവനക്കാരും പിന്നെ
പോലീസും കാവൽമാലാഖമാരായ്
ഇവിടെയില്ലാ കൊലകൊള്ളിവെപ്പു
പീഡനവാർത്തകളും
ആഘോഷം ആർഭാടം മാറ്റിവച്ചീടാം
ആരോഗ്യം കാത്തുസൂക്ഷിച്ചിരുന്നീടാം
വൈറസ് മുക്തമാം രാജ്യത്തിനായി
പാലിക്കാം അന്തരം മർത്യരെല്ലാം
മക്കളെ വീടിന്നകത്തിരിക്കെന്ന്
സർക്കാരും പോലീസും കേഴുന്നു
ആളുകൾ തിങ്ങി നിറഞ്ഞൊരു പൊതുസ്ഥലം
വൈറസിൻ കളിസ്ഥലമെന്നോർക്കേണം
നിയമത്തെ മറികടന്നെത്തുന്ന
ബൈക്കുകളും കാറുകളും പിഴ അടക്കേണം
ശ്രീകോവിലും പിന്നെ മസ്ജിദും പള്ളിയും
വരും നാളിൽ തുറന്നീടാം ആഘോഷമായ്
ഒന്നിക്കാം രാഷ്ട്രീയവും മതവും നോക്കാതെ
നേരിടാം കൊറോണയെ ഭാരതത്തിൽ.

ശ്രീലക്ഷ്മി. എസ്
5 C ജി.ബി.യു.പി.എസ് എത്തനുർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത