ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
ചരിത്രം

കൊല്ലം ജില്ലയിലേ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലേ ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവ ഹൈസ്കൂൾ. പത്തനാപുരം താലൂക്കിൽ തൂക്കപാലത്തിന്റെ നാടായ പുനലൂരിനോട് ചേർന്നുള്ള പിറവന്തൂർ ഗ്രാമത്തിൽ ഗുരുദേവന്റെ സ്മരണയിൽ 1964ൽ ഗുരുദേവ ഹൈസ്കൂൾ സ്ഥാപിതമായി. യശ്ശശരീരനായ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ അനുഗ്രഹാശിസുകളോടെ പിറവന്തൂർ ഉണ്ണിമംഗലത്ത് വീട്ടിൽ കേശവൻ കുഞ്ഞ്കുഞ്ഞ് അവർകൾ സ്ഥാപിച്ച ഈ വിദ്യാലയം പിറവന്തൂരിന്റെ പുരോഗമന ചരിത്രത്തിൽ എഴുതി ചേർത്ത വിസ്മയങ്ങളെ ആദരപൂർവം സ്മരിക്കൂന്നു.