ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവിപത്ത്

ഞാനാരെന്നറിയാമോ?
ചെറിയൊരു സൂക്ഷ്മ ജീവി
ചൈനയിൽനിന്ന്
വരുന്നു ഞാൻ.
അവിടം മുഴുവൻ
കീഴ്‍പ്പെടുത്തി.
 ലോകം മുഴുവനുണ്ട് ഞാനിപ്പോൾ!
ചിലപ്പോൾ
നിന്നരികിലും
 എത്തും ഞാൻ!
സൂക്ഷ്മതയില്ലാതെ
ജീവിച്ചാൽ.
നാടുകൾ സ്തംഭിച്ചു!
രാജ്യങ്ങൾ വിറങ്ങലിച്ചു!!
എന്തൊരു നാശം വിതച്ച വിപത്തു ഞാൻ.....
കാടും കാട്ടാറും താണ്ടി ഞാൻ...
വൻകിട രാജ്യങ്ങളെയും അടിമേൽ മറിച്ചു ഞാൻ....
ജനകോടികൾ നിശ്ചലം.....
മാർക്കറ്റുകൾ നിശ്ചലം.....
റോഡുകൾ, വഴിയോരങ്ങൾ,
നടപ്പാതകൾ എല്ലാംശൂന്യതയിൽ,
കണ്ണ് ചിമ്മി പകച്ചുനിന്നു....എവിടെപ്പോയ് വർഗ്ഗീയ
വിഷപ്പാമ്പുകൾ....?
എവിടെപ്പോയ് വംശീയ
കാടത്വ ചിന്തകൻമാർ....?
എല്ലാം ഞാൻ കാറ്റിൽ പറത്തി...
നിശ്ചലം.... എല്ലാം.....നിശ്ചലം...
 ലോകരക്ഷതൻ അതിജീവനത്തിനായ്
കൈകോർക്കുവിൻ
നമ്മളൊന്നായ്.....
കാതോർക്കുവിൻ
നമ്മളൊന്നായ്....
പൊരുതിടാം നമ്മൾക്ക്
ഒറ്റക്കെട്ടായി......
ഒരു മഹാമാരിയായി
പെയ്തിറങ്ങിയ ഈ വിനാശത്തെ.......
 തുരത്താം നമുക്ക് ഏകരായ്
 

നഹദ ഫർഹാൻ പി.എം
7 A ജി.കെ.വി എച്ച്.എസ് എസ് എറിയാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത