ജി. എച്ച് എസ് മുക്കുടം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഗവ. ഹൈസ്കൂൾ മുക്കുടത്തിലും ജൂനിയർ റെഡ് ക്രോസ്സിൻറെ രണ്ട് യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു. ശ്രീമതി നാൻസി.... നേതൃത്വത്തിലാണ് ഇതിൻറെ പ്രവർത്തനങ്ങൾ നടക്കുന്നത്. ജീവകരാുണ്യം, വ്യക്തിത്വവികസനം, ആരോഗ്യം, സാമൂഹിക സേവനം, പൗരബോധം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങളുടെ സ്കൂളിലെ ജീനിയർ റെഡ് ക്രോസ്സ് യൂണിറ്റ് വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്നു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 50 കുട്ടികൾ ഈ ക്ലബ്ബിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വ്യാഴാഴ്ചയും ജൂനിയർ റെഡ് ക്രോസ്സ് കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. ജെ.ആർ.സി കേഡറ്റുകൾ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി സമീപത്തുള്ള ടൗ​ണും ഗവ. ആശുപത്രിയും സന്ദർശിക്കാറുണ്ട്. വിദ്യാലയത്തിലെ വിവിധ പരിപാടികൾക്ക് ജെ.ആർ.സി. കേഡറ്റുകൾ നേതൃത്വം നൽകുകയും നല്ല നേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. ജെ.ആർ.സി എ ലെവൽ, ബി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാ കുട്ടികളും ഉന്നത വിജയം കരസ്ഥമാക്കാറുണ്ട്. സ്കൂളിലെ പ്രഥമ ശുശ്രൂഷാ പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി. കേഡറ്റുകളാണ് നേതൃത്വം നൽകുന്നത്. 2017-18 അദ്ധ്യയന വർഷത്തിലെ ഓണാഘോഷത്തിൻറെ ഭാഗമായി ജെ.ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ മറ്റ് കുട്ടികളുടെയും അദ്ധ്യാപക-അനദ്ധ്യാപക, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി എന്നിവ‌യുടെ പങ്കാളിത്തത്തോടുകൂടി നിർദ്ധനരായ 10 കുടുംബങ്ങൾക്ക് ഓണ​ക്കിറ്റുകൾ വിതരണം ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

'ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾ'