ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/ശുചിത്വം.......

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം.......

പേരറിയാത്തൊരു രോഗങ്ങൾ വന്നു നാം
ഏറെ പണിപ്പെട്ടു -
പോയിടുന്നു
അറിയണം നാമിന്ന് അതിനുത്തരവാദികൾ
നാം തന്നെയെന്നത് നഗ്ന-
സത്യം
ആധുനികതയുടെ ആഡംഭരങ്ങളിൽ
ഏറെ അഹങ്കരിക്കുന്നു - മർത്യൻ
വീടുകൾ, കാറുകൾ ,യന്ത്രങ്ങളൊ-
ക്കെയും -
സ്വന്തമാക്കീടുവാൻ -
മത്സരവും
പക്ഷേ ... അറിയണം...പ്രകൃതിയും പരിസരവും അനുദിനം മലീമസം ആയിടുന്നു
ഉണരണം നമ്മൾ ഉയർത്തെഴുന്നേൽക്കണം
പരിസ്ഥിതി ശുചി കാത്തിടുവാൻ
പൗരധർമ്മം നാം പഠിച്ചു -
പാലിക്കണം
ചപ്പുചവറുകൾ പ്ലാസ്റ്റിക് -
മാലിന്യം ഒക്കെയും നമ്മൾക്ക് ഭീഷണിയായ് .
ഒന്നിച്ചു കൈ കോർത്ത് മുന്നോട്ട് നീങ്ങിയാൽ
ആരോഗ്യ കേരളം സൃഷ്ടിച്ചിടാം

മാളവിക കെ
9 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത