മഹാമാരിയാം കൊറോണയെ
തുരത്തിടാം നമുക്കൊന്നായ്
ശീലിക്കാം, പുതിയ കാര്യങ്ങൾ
മാറ്റാം പല ശീലങ്ങളും...
അകൽച്ച ശീലമാക്കിടാം,
ഒഴിവാക്കിടാം ഹസ്തദാനവും
ശ്രദ്ധയോടെ മുന്നേറിടാം.
വാ തുറന്നൊരു ചുമ മതി,
ഒരു നൂറു പേർ രോഗിയാകാൻ....
അണിഞ്ഞീടാം നമുക്ക് മാസ്കുകൾ.
കരുതാം കൈയ്യിലൊരു തൂവാല
കൈ കോർക്കാതെ
അകന്നു നിന്നു നാം
പടുത്തുയർത്തുമൊരു
പുതിയ കേരളം...
ആരോഗ്യ കേരളം...