ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മുള്ളരിങ്ങാട് ഗവണ്മെന്റ്ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ, യൂ .പി വിഭാഗത്തിൽ നിന്നും സയൻസിൽ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്രദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനായും അല്ലാതെയും വളരെ മികച്ച രീതിയിൽ സയൻസ്പ്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

സയൻസ് ഇൻസ്പെയർ അവാർഡിനായി മികച്ച പ്രോജക്ടുകൾ കണ്ടെത്തിയ ഓരോ കുട്ടിയെ വീതം ക്ലാസ് 6 മുതൽ 10 വരെ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കുകയും അവരുടെ പേരും മറ്റു വിവരങ്ങളും സയൻസ് ഇൻസ്പെയർ അവാർഡ് സൈറ്റിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.ഇതിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അമൽ ദേവ് ബോസ് എന്ന കുട്ടിക്ക് സെലക്ഷനും കിട്ടി.


      ശാസ്ത്ര രംഗം സബ്ജില്ല മത്സരങ്ങളിൽ എച്ച്.എസ് ,യു.പി. വിഭാഗം കുട്ടികളെ പങ്കെടുപ്പിക്കുകയും പ്രോജക്ട് അവതരണത്തിൽ  സബ്ജില്ലാത്തലത്തിൽ മൂന്നാം സ്ഥാനം കരസ്തമാക്കുകയും ചെയ്തു.
    സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും മത്സരങ്ങളം നടത്തുന്നു.

പരിസ്ഥിതി ദിനം, ഓസോൺ ദിനം എന്നി ദിവസങ്ങളിൽ ബോധവൽക്കരണ വീഡിയോകൾ തയ്യാറാക്കുകയും കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. കലാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.