ശിശുദിനാഘോഷം


2025-26 അധ്യയനവർഷത്തെ ശിശുദിനാഘോഷം വിപുലമായി ആഘോഷിച്ചു.  കുട്ടികളുടെ പാട്ടുകൾ, പ്രസംഗം, ക്വിസ്, റാലി തുടങ്ങി വിവിധ പരിപാടികൾ നടന്നു. എൽ .പി വിഭാഗം ശിശുദിന പതിപ്പ് പ്രകാശനം ചെയ്തു. പായസവിതരണം നടത്തി.




പ്രൈമറി കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

24 ന്യൂസ് ചാനലിൻ്റെ ലഹരിവിരുദ്ധ സന്ദേശ പ്രചാരണ പരിപാടിയാണ്   SKN 40 ജ്യോതിർഗമയ . ഇതിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് 8 ടേബിൾ ടോപ്പ് കമ്പ്യൂട്ടറുകളും പ്രിൻ്ററും കുഴൂർ ഗവ. സ്കൂളിനു ലഭിച്ചു. അവ ക്രമീകരിക്കാൻ ആവശ്യമായ ടേബിളുകൾ കുഴൂർ വാദിക സാംസ്കാരിക വേദിയും സമ്മാനിച്ചു. അങ്ങനെ സജ്ജീകരിച്ച പ്രൈമറി കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം 24 ന്യൂസ് തൃശ്ശൂർ ബ്യൂറോ ചീഫ് ശ്രീ സൂരജ് സജി നിർവ്വഹിച്ചു.

ഒന്നൊരുക്കം (വിദ്യാപ്രവേശ്)

ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് - ഒന്നാം ക്ലാസിലേക്ക് -കുട്ടികൾ എത്തുകയാണ്. പുതിയ അന്തരീക്ഷം, പുതിയ ടീച്ചർ, പുതിയ സമയക്രമം, പുതിയ സഹപാഠികൾ എന്നിങ്ങനെ പുതുമയുടെ ലോകമാണത്. അപരിചി തത്വവും ഉണ്ട്. സമ്മർദ്ദമില്ലാതെ വിദ്യാലയത്തിൽ നിത്യവും എത്തേണ്ടതുമുണ്ട്. അത് ആന്തരിക പ്രചോദനഫലമായി ഉണ്ടാകണം. അങ്ങനെ സംഭവിക്കണമെങ്കിൽ കുട്ടിയുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനാനുഭവങ്ങൾ ഒന്നാം ക്ലാസിൽ ഉണ്ടാകണം. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങൾ ഒരുക്കണം. അത്തരം പ്രവർത്തനങ്ങളുടെ ഒരു കൂട്ടമാണ് ഒന്നൊരുക്കം.

 
ONNORUKKAM1


 
ONNORUKKAM2



ELEP INAUGURATION

പൊതുവിദ്യാലയങ്ങളിലെ5,6 ക്ലാസിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനുവേണ്ടി തൃശൂർ DIET തലത്തിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിക്ക്(ELEP) ഗവ.ഹൈസ്കൂൾ കുഴൂരിൽ തുടക്കമായി.ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ്ഭാഷ മടിയില്ലാതെ കൈകാര്യം ചെയ്യുന്നതിനു ഈ പദ്ധതിയിലൂടെ കഴിയും. സ്കൂൾതല ഉദ്ഘാടനം

കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാജൻ കൊടിയൻ  നിർവ്വഹിച്ചു.  PTA പ്രസിഡന്റ്  പിആർ ബിനുരാജ് അദ്ധ്യക്ഷത വഹിച്ചു.

കുഴൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ .പി.എസ് സന്തോഷ്കുമാർ ആശംസകൾ നേർന്നു.ഡയറ്റ് പ്രതിനിധി അന്ന ജൂലിയ.ബി പദ്ധതി വിശദീകരണം നടത്തി.കുഴൂർ ഗവ.ഹൈസ്കൂൾ പ്രധാന അധ്യാപിക .എം ഡി.ജീജ സ്വാഗതം ആശംസിച്ചു. ELEP സ്കൂൾ ഇൻചാർജ് എസ്.യമുന നന്ദി പറഞ്ഞു.

 
ELEP INAUGURATION


 
yoga day

Yoga Day