ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

പരിസ്ഥിതി നമ്മുടെ അമ്മയാണ്. അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ നിറവേറ്റാൻ നാം ബാധ്യസ്ഥരാണ്. പരിസ്ഥിതിയാണ് നമ്മെ നില നിർത്തുന്നത്. വായു, വെള്ളം, മണ്ണ് തുടങ്ങിയവ നൽകി പരിസ്ഥിതി നമ്മെ പരിപാലിക്കുന്നു. എന്നിട്ടും അതിക്രൂരമായ ഭീഷണികളാണ് പരിസ്ഥിതിക്ക് നേരിടേണ്ടി വരുന്നത്. മരങ്ങൾ മുറിച്ചും, കാടുകൾ നശിപ്പിച്ചും പുഴകളിൽ നിന്നും മണലൂറ്റിയും, കുന്നിടിച്ചും വയൽ നികത്തിയുമൊക്കെ നാം പരിസ്ഥിതി യെ അതി ക്രൂരമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം പരിസ്ഥിതി നമ്മോട് കോപിക്കുന്നു. അത് പ്രളയമായും ഉരുൾ പൊട്ടലായും വൻ വരൾച്ചയായും ഒക്കെ വന്നെത്തുന്നു. മുറ്റം ഇന്റർലോക്ക് ചെയ്യുന്നതുമൂലം മഴവെള്ളം മണ്ണിലേക്കിറങ്ങാതെ വരൾച്ചയുണ്ടാകുന്നു. പുഴയിൽ നിന്നു മണലൂറ്റുന്നതു മൂലം മഴ പെയ്യുമ്പോൾ വെള്ളം കെട്ടി നിന്നു പ്രളയമുണ്ടാകുന്നു. ഇവയൊന്നും കൂടാതെ പരിസ്ഥിതി യുടെ എറ്റവും വലിയ ശത്രു വാണു പ്ലാസ്റ്റിക്. ചുരുക്കി പറയുകയാണെങ്കിൽ പരിസ്ഥിതിയെ നശിപ്പിക്കുന്നത് നാം മനുഷ്യരാണ്. പരിസ്ഥിതിയെ സംരക്ഷിച്ചും സ്നേഹിച്ചും കൊണ്ടു മാത്രമേ നമ്മുക്ക് മുന്നോട്ടു പോകാനാകു. ഇന്നത്തെ കുട്ടികൾ നാളത്തെ പ്രകൃതി സംരക്ഷകരായി വളർന്നു വരട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം. ഇന്നുമുതൽ സ്നേഹിച്ചു തുടങ്ങാം പ്രകൃതിയെ. ഒത്തൊരുമിക്കാം വൻ വിപത്തുകൾക്കെതിരെ..........

ശിവപ്രിയ കെ കെ
7F ജി.എച്ച്. എസ്സ്. എസ്സ്. എം.സി.സി
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം