ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/പരിസര ശുചിത്വം കുട്ടികളിൽ.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം കുട്ടികളിൽ.


വൃത്തി എന്ന ശീലം നമ്മൾ കുട്ടികൾ ജീവിതത്തിൽ പകർത്തേണ്ടത് നമ്മുടെ വീട്ടിൽ നിന്ന് തന്നെയാണ്. ആഴ്ചയിൽ ഒരു ദിവസം വീട് മുഴുവൻ വൃത്തിയാക്കുക. ഷെൽഫുകൾ തുടയ്ക്കുക, മാറാല തട്ടുക അങ്ങനെയെല്ലാം നമ്മൾ കുട്ടികൾ തന്നെ ചെയ്യണം . പണി പൂർത്തിയായ ശേഷം ആ ഭംഗി ആസ്വദിക്കണം. തുടച്ച് വൃത്തിയാക്കിയ തറയിൽ ഇരുന്ന് പുസ്തകം വായിക്കണം. ടി വി കാണണം. ജോലിക്കാരെ വച്ച് ചെയ്താൽ ഈ അനുഭവം കുട്ടികളായ നമുക്ക് കിട്ടില്ല. സ്കൂളിലെ ക്ലാസ് മുറികളായാലും നമ്മൾ കുട്ടികൾ തന്നെ വൃത്തിയാക്കണം. പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക് മാത്രമേ അതിനവസരം ലഭിക്കുന്നുള്ളു. വലിയ സ്കൂളുകളിലെ കുട്ടികൾ ക്ലാസ് റൂമുകൾ വൃത്തികേടാക്കിയാൽ മതി വൃത്തിയാക്കാനായി പരിചാരകരുണ്ട്. സ്വയം പരിസരം വൃത്തിയാക്കുമ്പോഴേ വൃത്തികേടാകാതെ സൂക്ഷിക്കുവാനുള്ള മനോഭാവം നമ്മൾ കുട്ടികളിൽ ഉണ്ടാകൂ.

ഒരിക്കൽ സഞ്ചാരം എന്ന പരിപാടിയിൽ തായ്‌ലൻഡിലെ കുട്ടികൾ ചൂലുമായി സ്കൂളിൽ പോകുന്നത് കണ്ടു. വൃത്തികേടുകൾ കുട്ടികൾ കാണണം. അത് വൃത്തിയാക്കുമ്പൾ ഉണ്ടാകുന്ന സന്തോഷം അവർ അനുഭവിക്കണം. അതല്ലെങ്കൽ വയസായാൽ സ്വന്തം രക്ഷിതാക്കളെ തൊടാനും ശുശ്രൂഷിക്കാനും പോലും അവർ അറയ്ക്കും. അവരെ അവർ തൊഴിലാളി കളെ ഏൽപിച്ചെന്നിരിക്കും.

മാനസ് മനോജ്
5 ജി.എച്ച്. എസ്സ്. എസ്സ്. എം.സി.സി
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം