2022-23 വരെ2023-242024-25

ജി.എച്ച്.എസ്.എസ്. ചെമ്പുച്ചിറ യുടെ സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം വായനാദിനത്തോടനുബന്ധിച്ച് മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബി നിർവ്വഹിക്കുകയുണ്ടായി. ജൂൺ 19 നായിരുന്നു പ്രസ്തുത ചടങ്ങ് നടന്നത്.ക്ലബ്ബിൽ സ്‌കൂളിലെ 38 കുട്ടികൾ അംഗങ്ങളായി.

ഹിരോഷിമ നാഗസാക്കി ദിനങ്ങൾ

ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ സ്‌കൂളിൽ ലോക യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചയത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ അഭിലാഷ് എൻ.പി സമാധാനത്തിന്റെ പ്രതീകമായ വെള്ളരി പ്രാവിനെ പറത്തികൊണ്ട് ഉദ്‌ഘാനകർമ്മം നിർവ്വഹിച്ചു. ഇതേത്തുടർന്ന് സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ സിഞ്ജിത് മാഷ് യുദ്ധ വിരുദ്ധദിനത്തിൻ്റെ സന്ദേശം ഏവർക്കുമായി പങ്കുവച്ചു.

തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. ക്ലബ്ബിലെ കുട്ടികൾ യുദ്ധവിരുദ്ധ ഗാനം ആലപിച്ചു. ലക്ഷമിജ വി.എസ് ഇംഗ്ലീഷിലുള്ള യുദ്ധവിരുദ്ധ പ്രസംഗം അവതരിപ്പിക്കുകയുണ്ടായി. അന്നേ ദിവസം കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന സമാധാനത്തിന്റെ പ്രതീകമായ സുഡാക്കോ കൊക്കുകൾ സ്കൂളിൽ അലങ്കരിക്കുകയുണ്ടായി. സന്ധ്യ ടീച്ചറുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മതസരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണം ബഹുമാനപ്പെട്ട എച്ച്. എം ഗീത ടീച്ചർ നൽകുകയുണ്ടായി.

ക്വിസ് മത്സരം: ഒന്നാം സ്ഥാനം- ദേവിക സുനിൽ.

രണ്ടാം സ്ഥാനം - ശ്രേയ സുഭീഷ്

കൊളാഷ് മത്സരം: ഒന്നാം സ്ഥാനം-അനനിയാസ് ടിറ്റൻ

രണ്ടാം സ്ഥാനം - അശ്വിൻ. എം എ

സ്കൂൾ എച്ച്. എം ഗീത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15

സ്വാതന്ത്ര്യദിനതോടനുബന്ധിച്ച് നടത്തപ്പെട്ട ക്വിസ് മത്സരത്തിലെ വിജയികൾ

ഒന്നാം സ്ഥാനം- നന്ദന ഒ.എൻ

രണ്ടാം സ്ഥാനം- ദേവഹാര സി.എസ്