ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/എന്റെ ഗ്രാമം
ചെമ്പുചിറ ഗ്രാമം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചെമ്പുചിറ. തൃശ്ശൂർ നഗരത്തിൽ നിന്നും 31.2 കിലോമീറ്ററും കൊടകരയിൽ നിന്ന് 8.6 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണിത്. കേരളത്തിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
ഭൂമിശാസ്ത്രം
പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമം.ചെമ്പുച്ചിറയുടെ ഭൂമിശാസ്ത്രം എടുത്താൽ മലയോര ഭാഗമായിട്ടാണ് കാണപ്പെടുന്നത്. കണ്ണിനു കുളിർമയേകുന്ന പാടങ്ങളാലും തെങ്ങിൻ തോപ്പുകളാലും അലങ്കരിക്കപ്പെട്ട ഒരു ഗ്രാമം.
പൊതു സ്ഥാപനങ്ങൾ
- ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ
- ചെമ്പൂച്ചിറ പോസ്റ്റ് ഓഫീസ്
- നൂലുവള്ളി വായനശാല
- ഐ സി സി എസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്
ആരാധനാലയങ്ങൾ
- ചെമ്പുചിറ ശിവക്ഷേത്രം
- കാളിപുരം ദേവി ടെമ്പിൾ