ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി/അക്ഷരവൃക്ഷം/നിപാ

Schoolwiki സംരംഭത്തിൽ നിന്ന്
നിപാ

നിപാ വൈറസ്;ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർ. എൻ. എ. വൈറസ് ആണ്.മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു . കേരളത്തിൽ 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്. മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന ഗ്രാമത്തിൽ 1998 ലാണ് ഈ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നതും പിന്നീട് 1999 -ൽ വൈറസിനെ വേർതിരിച്ചെടുക്കുന്നതും. ആ ഗ്രാമത്തിലെ പന്നിവളർത്തുന്ന കർഷകരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികൾക്ക് ഈ രോഗം ബാധിക്കപ്പെട്ടിരിക്കാം എന്നു കരുതി രോഗ സംക്രമണം തടയാൻ ദശലക്ഷക്കണക്കിനു പന്നികളെ അക്കാലത്ത് മലേഷ്യയിൽ കൊന്നൊടുക്കുകയുണ്ടായി. നിപ്പാ വൈറസിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനം. പഴം തീനിവവ്വാലുകളുടെ ആവസവ്യവസ്ഥയും ഏതാണ്ട് ഇതേ ഭൂമിശാസ്ത്ര ഘടനയാണ് കാണിക്കുന്നത്. 1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങി. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ കൂടി കൃഷിയിടങ്ങളിലേക്ക് എത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി ചത്തൊടുങ്ങി. സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ് ഈ അവസ്ഥ ഏറെ ഭീഷണമായത് . 1999 ൽ, 257 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 105 ആളുകൾ മരണപ്പെടുകയും ചെയ്തു . മലേഷ്യയിലെ കാമ്പുങ് ബാറു സുങ്ഹായ് നിപാ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് നിപ്പാ വൈറസ് എന്ന പേര് നൽകി.

അതിൻജിത്ത്
9A ഗവ എച്ച് എസ് എസ് നരിക്കുനി 47094
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ