ജി. എച്ച്.എസ്. മന്നാംക​ണ്ടം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിരുദ്ധ കുട്ടി ചങ്ങല
                                                                              'സ്കൂൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്'
                2022 ഒക്ടോബർ6 നു ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ ഉത്‌ഘാടനവുമായി ബന്ധപ്പെട്ട സംസ്ഥാനതല ഉത്‌ഘാടനം തത്സമയം സ്കൂളിൽ പ്രദർശിപ്പിച്ചു.തുടർന്ന് നടന്ന സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും ലഹരിവിരുദ്ധമുദ്രാവാക്യങ്ങൾ ഏറ്റു പറയുകയും ലഹരി വിരുദ്ധഗാനാലാപനം നടത്തുകയുമുണ്ടായി . സ്കൂൾ പി ടി എ പ്രസിഡന്റ് സന്നിഹിതനായിരുന്നു .തുടർന്ന് ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ ,കുട്ടികൾ എന്നിവർക്കായി ബോധവൽക്കരണ സെമിനാർ നടത്തി . എക് സൈ

‌സ് പ്രിവന്റീവ് ഓഫീസർ ശ്രീ സജി കെ ജോസഫ് ക് ള ാസ്സ് നയിചു .ഇന്റലിജന്റ് ബ്യുറോ പ്രിവന്റീവ് ഓഫീസർ ശ്രീ കെ കെ സുരേഷ് , സിവിൽ എക്‌സൈസ് ഓഫീസർ മാരായ ശ്രീ ജോബിഷ് ജോർജ് , ശ്രീമതി വിദ്യാലക്ഷ്മി എന്നിവർ സംസാരിച്ചു .

ലഹരി വിരുദ്ധ പ്രതിജ്ഞ
                ഒക്ടോബർ 13 നു ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്രത്യേക വീഡിയോ പ്രദർശനം നടത്തി.
                ഒക്ടോബര് 17 , 18 ദിവസങ്ങളിലായി ലഹരിയുടെ ഉപയോഗവും ദൂഷ്യ ഫലങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിൽ ക്വിസ് മത്സരവും ,ചിത്ര രചന മത്സരവും നടത്തി .
              2022 നവം ബർ 1 നു സർക്കാർ നിർദ്ദേശ പ്രകാരം സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു . അന്നേ ദിവസം 3 മണിക്ക് അടിമാലി ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടു റാലി നടത്തുകയും സ്കൂളിന്റെ മുൻ ഭാഗത്തുള്ള റോഡ് സൈഡിൽ കുട്ടിച്ചങ്ങല തീർക്കുകയും ചെയ്തു . സിവിൽ  എക്‌സൈസ് ഓഫീസർ ശ്രീ ജീമോൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലളിത എ ലഹരി വിരുദ്ധ സന്ദേശം നൽകി . പി ടി എ പ്രസിഡന്റ് ,രക്ഷകർത്താക്കൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു .കുട്ടികൾ വിവിധ പരിപാടികൾ
ബോധവൽക്കരണ സെമിനാർ

അവതരിപ്പിക്കുകയും പ്രതീകാല്മകമായി ലഹരിപദാര്ഥങ്ങളുടെ കുഴിച്ചു മൂടൽ നടത്തുകയും ചെയ്തു .