ജി. എച്ച്.എസ്. മന്നാംകണ്ടം/പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2025
പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം മന്നാംകണ്ടം ഗവ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് ശ്രീമതി സിന്ധു പൊന്നപ്പന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ P Kഉത്‌ഘാടന കർമം നിർവഹിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ശ്രീ സി ഡി ഷാജി ആശംസകൾ അറിയിക്കുകയും കഴിഞ്ഞ SSLC പരീക്ഷയിൽ നൂറു ശതമാനം വിജയം സ്കൂളിന് നേടിക്കൊടുത്ത വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു . പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ദീപു എം ആർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സ്കൂളിലേയ്ക്ക് പുതിയതായി കടന്നുവന്ന കുട്ടികളെ മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു . പൂർവ്വവിദ്യാർത്ഥികൾ രക്ഷിതാക്കൾ , നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു .കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തെ വര്ണാഭമാക്കി . എല്ലാവര്ക്കും പായസം വിതരണം ചെയ്യുകയും ഉച്ചഭക്ഷണം നൽകുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടികളുടെ ഫോട്ടോ വീഡിയോ എടുത്തു ഡോക്യൂമെന്റഷൻ നടത്തുകയും ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കുകയും ചെയ്തു .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |