ജി. എച്ച്.എസ്. മന്നാംക​ണ്ടം/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
         വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ 25 ഓളം മെമ്പർമാരും കൺവീനർ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി  മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഐ ടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കൂടാതെ സർക്കാരിന്റെ "വിദ്യ കിരണം" പദ്ധതിയിൽ ഉൾപ്പെടുത്തി  80 ലാപ്‌ടോപ്പുകൾ ഉള്ള  ഒരു ഐ ടി ലൈബ്രറിയും സ്കൂളിൽ സജ്ജമാണ്. കുട്ടികൾക്ക് പഠനാവശ്യത്തിനായി ലൈബ്രറി പുസ്തക മാതൃകയിൽ ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നു .
       സ്കൂൾ SITC ശ്രീ ജോബിൻ പി തോമസ് , JSITC ശ്രീമതി സീനാമോൾ സി എ , ശ്രീമതി അനു ഗോപി എന്നിവർ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.