ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ ഗോ

രാവിലെ എഴുന്നേറ്റ ബാലുവിന് വല്ലാത്ത തൊണ്ടവേദന ഉണ്ടായിരുന്നു.ഉച്ചയായപ്പോൾ അത് പനിയിൽ കലാശിച്ചു. പീന്നീട് അമ്മ വന്ന് നോക്കിയപ്പോൾ പനിയുടെ ശക്തി കൂടിയിരിക്കുന്ന. അമ്മ ബാലുവിൻ്റെ അച്ഛനോട് കാര്യം പറഞ്ഞു. താമസിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറോടു രോഗവിവരങ്ങൾ സംസാരിച്ചു.ഉടൻ തന്നെ ഡോക്ടർ വേണ്ട പരിശോധനകൾ നടത്തി. ലോകം ഭീതിയോടെ കാണുന്ന ഒരു മാരകമായ പകർച്ചവ്യാധിയാണ് ഇത് എന്നും കോവിഡ് 19 എന്ന വൈറസാണിതിന് കാരണമെന്നും അറിയിച്ചു. പിന്നീട് ബാലുവിൻ്റെ അച്ഛൻ ഡോക്ടറോട് രോഗത്തിൻ്റെ കാര്യഗൗരവം അന്വേഷിക്കുകയും അതിൻ്റെ പ്രതിവിധി ആരായുകയും ചെയ്തു.ഡോക്ടർ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ ശക്തി വർദ്ധിച്ചിച്ച് നമുക്ക് ഇതിനെ കീഴ്പ്പെടുത്താം എന്നറിയിച്ചു. ഇതിനുള്ള മാർഗനിർദേശങ്ങൾ ബാലുവിൻ്റെ അച്ഛനെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷം ഡോക്ടർ പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ച് രോഗം ഭേദമാവുകയും അവർ വീട്ടിലേക്കു മടങ്ങുകയും ചെയ്തു. നിങ്ങൾ ഒരോരുത്തരും ഇത് തടയുവാനുള്ള മാർഗങ്ങൾ അനുസരിക്കുകയും സാമൂഹിക അകലം പാലിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുക

അഭിനവ് രാമകൃഷ്ണൻ
7 A ജി.എച്ച്.എസ് .പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ