ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

16 ക്ലാസ്സ്‌ മുറികളും ലൈബ്രറിയും ഐ ടി ലാബും സയൻസ് ലാബും ഇരുനില കെട്ടിടങ്ങളുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു.കിഴക്കു ഭാഗത്തായി സെമിനാർ ഹാളും പ്രീ പ്രൈമറി കെട്ടിടവും സ്റ്റേജും പാചകപുരയും സ്ഥിതി ചെയ്യുന്നു. വിദ്യാലയ മുറ്റത്തിന് നിറച്ചാർത്തേകി ജൈവ വൈവിദ്ധ്യ ഉദ്യാനം സെമിനാർ ഹാളിന് മുന്നിലായി പരിപാലിക്കപ്പെടുന്നു. ഉദ്യാനത്തോട് ചേർന്ന് ശുദ്ധജല സമൃദ്ധമായ കിണറും സ്ഥിതി ചെയ്യുന്നു.100×150മീറ്റർ വിസ്തൃതിയിൽ കളിസ്ഥലം സജ്ജീ കരിച്ചിരിക്കുന്നു.പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും പെൺകുട്ടികൾക്കുള്ള ഷീ ഷെഡ്ഡും സ്ഥിതി ചെയ്യുന്നു.

മൾട്ടിമീഡിയാ ക്ലാസ് റൂം

സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മുകളിലെ നിലയിലായി വിശാലമായ  ഹൈടെക് ലാബ് ഒരുക്കിയിരിക്കുന്നു  .5 ഡസ്ക് ടോപ്പും ഡിജിറ്റൽ ബോർഡും പ്രൊജക്ടറും സജ്ജീകരിച്ചിരിക്കുന്നു. ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഉണ്ട്. ആവശ്യമെങ്കിൽ മറ്റു 10 ലാപ്ടോപ്പുകളും  ഉപയോഗിക്കാൻ വേണ്ട സ്ഥല സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ക്ലാസ് റൂമിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റ് എല്ലാ ക്ലാസ്സുകളിലും പ്രൊജക്ടറും ലാപ്ടോപ്പും ആവശ്യമായ സന്ദർഭങ്ങളിൽ സെറ്റ് ചെയ്യാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.