ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1957 ൽ ഇ .എം .എസ് മന്ത്രിസഭ കേരളത്തിലെ വിദ്യാഭാസത്തിൽ അഴിമതി നടക്കുന്നതായി മനസിലാക്കി ഒരു ഇൻക്വിയറി കമ്മിറ്റി രൂപികരിച്ചു .തുടർന്ന് ശ്രീ .കുഞ്ഞിരാമൻ ഈ സ്കൂളിലെ മാനേജർ സ്ഥാനത്തു അവരോധിതനായി .1958 ൽ കുട്ടികൾക്കുള്ള വിദ്യാലയമായി സർക്കാർ അംഗീകരിച്ചു ഒന്നാം ക്ലാസ് നിലവിൽവന്നു .ആദ്യ അധ്യാപകനായി ശ്രീ .സുഗതൻ നിയമിതനായി .ഈ വിദ്യാലയം ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരുന്നു .വിദ്യാലയം ഓലമേയാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അടുത്ത കടയില്ലേക്കും അവിടെ നിന്നും ബാബുജി മെമ്മോറിയൽ ഗ്രന്ഥശാലയിലേക്കും മാറ്റുകയുണ്ടായി .ഇതിനകം നാട്ടുകാർ പൊന്നുംവിലക്ക് ഏറ്റെടുത്ത 49 സെൻറ് സ്ഥലത്തു ഒരു ഓലഷെഡ്‌ കെട്ടുകയുണ്ടായി .വിദ്യാലയം പ്രവർത്തിച്ചുതുടങ്ങി .1965 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു .ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ .രാഘവൻനായരും പ്രഥമവിദ്യാർത്ഥി വി .സി..മോഹനനുമാണ്