ജി.വി. എച്ച്. എസ്.എസ്. ചേളാരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജി വി എച്ച് എസ് എസ് ചേളാരി

പ്രവേശനോത്സവം 2025-26

2025 ജൂൺ 02

തേഞ്ഞിപ്പലം: ചേളാരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ എപി സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡൻറ് എ കെ സൈനുൽ ആബിദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി ഓ ലബീബ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജിനേഷ്, പിടിഎ അംഗങ്ങളായ പി.വി ജലീൽ, ഹാരിസ്, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് കെ അംബിക എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ എൻ എം എം എസ് , യു എസ് എസ്, സംസ്കൃതം എന്നീ സ്കോളർഷിപ്പുകൾ നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. സർവീസിൽ നിന്നും വിരമിച്ച അനീസ് മാസ്റ്റർ,കെ അബ്ദുല്ല മാസ്റ്റർ, കെ രാജൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ, കഴിഞ്ഞ വർഷത്തെ മികവുകളുടെ പ്രദർശനം എന്നിവ ചടങ്ങിന് മിഴിവേകി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടിവി ബിന്ദു സ്വാഗതവും പ്രോഗ്രാം കൺവീനർ എം സോണി നന്ദിയും പറഞ്ഞു.

__________________________________________________________________________________________

ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം

2025 ജൂൺ 05

പ്രവേശനോത്സവം - ഡോക്യുമെന്റേഷൻ
പ്രവേശനോത്സവം - ഡോക്യുമെന്റേഷൻ

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മാതൃക പരീക്ഷ

ചേളാരി ജിവിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസിൽ പുതുതായി ലിറ്റിൽ കൈറ്റ് ക്ലബ്ബിലേക്ക് അപേക്ഷ നൽകിയ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയുടെ മോഡൽ 6 ബാച്ചുകളിലായി നടത്തി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻവിജിലേറ്റർമാരായി. കൈറ്റുമാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ 123 കുട്ടികൾക്ക് പരീക്ഷ നടത്തി.

ജി വി എച്ച് എസ് എസ് ചേളാരി
ജി വി എച്ച് എസ് എസ് ചേളാരി
ജി വി എച്ച് എസ് എസ് ചേളാരി

__

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

ജി. വി. എച്ച്. എസ്. എസ് ചേളാരി 2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ഐടി ലാബിൽ വച്ച് നടന്നു. ആകെ 131 കുട്ടികളാണ് അപേക്ഷ നൽകിയത് 122 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. 9 പേർ വിവിധ കാരണങ്ങളാൽ പരീക്ഷയിൽ ഹാജരായില്ല. 24 കമ്പ്യൂട്ടറുകളിലായി നടന്ന പരീക്ഷയ്ക്ക് അധ്യാപകർ ഇൻവിജിലേറ്റർ മാരായി .കൈറ്റ് മാസ്റ്റർ പി.കെ മുഹമ്മദ് ഹനീഫ, കൈറ്റ് മിസ്ട്രസ് പി ആമിന എന്നിവർ നേതൃത്വം നൽകി.

ജി. വി. എച്ച്. എസ്. എസ് ചേളാരി- അഭിരുചി പരീക്ഷ
ജി. വി. എച്ച്. എസ്. എസ് ചേളാരി- അഭിരുചി പരീക്ഷ
ജി. വി. എച്ച്. എസ്. എസ് ചേളാരി- അഭിരുചി പരീക്ഷ
ജി. വി. എച്ച്. എസ്. എസ് ചേളാരി- അഭിരുചി പരീക്ഷ
ജി. വി. എച്ച്. എസ്. എസ് ചേളാരി- അഭിരുചി പരീക്ഷ

ജൂൺ 19 ലഹരിവിരുദ്ധ ദിനംഡിജിറ്റൽ പോസ്റ്റർ മത്സരം

ചേളാരി ജിവിഎച്ച്എസ് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ ലഹരിവിരുദ്ധ ദിനത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.കൈറ്റ് മാസ്റ്റർ പികെ മുഹമ്മദ് ഹനീഫ, കൈറ്റ് മിസ്ട്രസ് പി ആമിന എന്നിവർ മത്സരം നിയന്ത്രിച്ചു.

ലഹരി വിരുദ്ധ പോസ്‍റ്റർ രചന മത്സരം

________________________________________________________________________________________