ജി.വി.എച്.എസ്.എസ് കൊപ്പം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
NSS MEET
ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി


ROAD SIGN

NATIONAL SERVICE SCHEME (NSS)

രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ഗാന്ധിയൻ ആശയമാണ് നാഷണൽ സർവീസ് സ്കീമിൻ്റെ പിറവിക്ക് ആധാരം.

വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ( personality development through community service) എന്നതാണ് എൻ.എസ്.എസിൻ്റെ പ്രഖ്യാപിത ലക്ഷ്യം. NSS വിദ്യാർത്ഥികൾക്ക് തങ്ങൾ ജീവിക്കുന്ന സമൂഹത്തെ മനസ്സിലാക്കാനും പൗരബോധം വളർത്തിയെടുക്കാനും സഹായിക്കുന്നു. കൂടാതെ വിദ്യാർത്ഥികളിൽ നേതൃത്വ പാടവം വളർത്തിയെടുക്കാനും ഏതു പ്രതിസന്ധികളെയും അടിയന്തിര സാഹചര്യങ്ങളേയും കൈകാര്യം ചെയ്യാനുള്ള കഴിവും ആർജ്ജിക്കാൻ ഉപകരിക്കുന്നു.

വ്യക്തിഗത താൽപര്യങ്ങളേക്കാൾ പൊതുതാൽ പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കണമെന്ന സന്ദേശം നൽകുന്ന "നോട്ട് മി ബട്ട് യു " എന്നതാണ് എൻ.എസ്. എസ്സിൻ്റെ മുദ്രാവാക്യം. ജി.വി.എച്ച്.എസ്.എസ് കൊപ്പം സ്ക്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ എൻ.എസ്.എസ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഒരു യൂണിറ്റിൽ ഒന്നാം വർഷത്തിലെ 50 വോളണ്ടിയേഴ്സും രണ്ടാം വർഷത്തിലെ 50 വോളണ്ടിയേഴ്സും അടക്കം ആകെ 100 വോളണ്ടിയേഴ്സ് ആണ് ഉള്ളത്. സ്ക്കൂളിനകത്തും പുറത്തും ഒട്ടേറെ സന്നദ്ദ സേവന പ്രവർത്തനങ്ങളും ആക്റ്റിവിറ്റികളും രണ്ടു വർഷത്തിനിടയിൽ ഒരു വോളണ്ടിയർ ചെയ്യുന്നുണ്ട്. 240 മണിക്കൂർ പ്രവർത്തനങ്ങളാണ് ഒരു വോളണ്ടിയർ രണ്ടു വർഷത്തിൽ ചെയ്യുന്നത്. കൂടാതെ ഒന്നാം വർഷത്തിൽ 7 ദിവസത്തെ സഹവാസ ക്യാമ്പും ഉണ്ടായിരിക്കും. മറ്റൊരു സ്ക്കൂളിൽ വെച്ച് നടക്കുന്ന ഈ ക്യാമ്പാണ് ഒരു വോളണ്ടിയറുടെ ഏറ്റവും വലിയ അനുഭവം എന്നു പറയാം.

നമ്മുടെ സ്ക്കൂളിലെ എൻ.എസ്.എസ്സിൻ്റെ പ്രോഗ്രാം ഓഫീസറായി ശ്രീ. മനോജ് കുമാർ പ്രവർത്തിക്കുന്നു.