ജി.വി.എച്.എസ്.എസ് കൊപ്പം/ഗണിത ക്ലബ്ബ്
കൊപ്പം ഗവൺമെൻ്റ് ഹൈസ്കൂളിൽ കുട്ടികളിൽ ഗണിതാഭിരുചി ഉണ്ടാക്കുന്നതിനു വേണ്ടി യും ഗണിതത്തിലെ പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടിയും വളരെയധികം ഉത്തരവാദിത്വത്തോടു കൂടി പ്രവർത്തിച്ചു വരുന്നതാണ് ഗണിത ക്ലബ്. ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധയിനം പ്രവർത്തനങ്ങൾ വർഷങ്ങളായി നടത്തി വരുന്നു. നമ്മുടെ കുട്ടികൾ ഗണിത മേളകളിൽ പങ്കെടുക്കുകയും സംസ്ഥാനതലം വരെ അവരുടെ പ്രതിഭ തെളിയിച്ചവരുമാണ്.2021 - 22 വർഷത്തെ ഗണിത ക്ലബിൻ്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ ഊർജ്ജിതമായി online ലൂടെ നടത്തി വരികയാണ്.ഈ വർഷത്തെ ഗണിത ക്ലബിൻ്റെ സ്കൂൾ തല കൺവീനർ ആയി നിരഞ്ജനെ തെരഞ്ഞെടുത്തു. ഗണിത ദിനാചരണങ്ങൾ, Geome tical Chart മത്സരം, ഗണിത ചാർട്ടുകളുടെ പ്രദർശനം, മോഡൽ നിർമ്മാണം, ഗണിത ക്വിസ്, ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, ഗണിത പസിൽ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം സ്ക്കൂൾ തുറന്നതു മുതൽ പ്രവർത്തനങ്ങൾ offline ആയും നടത്തി വരുന്നു.സ്ക്കൂൾ തുറന്നതിനു ശേഷം കുട്ടികളിൽ ഗണിതത്തിൽ താൽപര്യം ഉണ്ടാക്കുന്ന കുസൃതി ചോദ്യങ്ങളും കളികളും മറ്റുമായി അവർക്ക് പഠനത്തിൽ പ്രോത്സാഹനം നൽകി വരുന്നു.