ജി.വി.എച്ച്.എസ്. എസ്. ദേലംപാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

കന്നഡ മലയാളം എന്നീ ദ്വിഭാഷാമാധ്യമത്തിൽ ആയിരം വിദ്യാർത്ഥികൾ പോലുമില്ലാതെപ്രവർത്തിച്ചുവരുന്ന,ഈ സ്കൂളിന്റെ നിലനില്പിനു വേണ്ടി പ്രദേശത്തെ പൗരബോധമുള്ള ജനതയുടെ ഉത്സുകത പ്രതീകാത്മകമാണ്. അതാതുകാലത്ത് വളർച്ചയുടെയൂം വികസനത്തിന്റെയും അതുപോലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്തിന്റെയും കാര്യത്തിൽ നിസ്വാർത്ഥസേവനം അർപ്പിച്ച പ്രധാന അധ്യാപകരുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും ജീവസുറ്റ പ്രവർത്തനം പ്രശംസനീയമാണ് 1921ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്.ചാവടി എന്ന സ്ഥലത്ത് ശ്രീ.ശീനപ്പ ഗൗഡയുടെ ഭവനത്തിൽ കന്നഡ ഭാഷയിൽ മാത്രമാണ് ഈ വിദ്യാലയം തുടങ്ങിയത്. അതിനുശേഷം ശ്രീ.കാട്ടൂരായ ലക്ഷ്മിനാരായണ ഭട്ടിന്റെയും കാട്ടൂരായ മഹാലിംഗേശ്വര ഭട്ടിന്റെയും സ്ഥലത്ത് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചു. ഇവരുടെ തുറന്നമനസ്സിന്റെ നിസ്വാർത്ഥതയുടെ വരദാനമാണ് ഈ വിദ്യാലയം.പുതുതലമുറ ഈ വാസ്തവം അറിഞ്ഞിരിക്കാനിടയില്ല. 1927ൽ എൽ.പി.വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ പിന്നീട് യു.പി.യായും 1980ൽ ഹൈസ്കൂളായും 2008ൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയിൽ ഡി.പി.ഇ.പി, എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എന്നിവയുടെ പ്രവർത്തനം ശ്ലാഘനീയമായ പങ്ക് വഹിക്കുന്നുണ്ട്.