ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/നാഷണൽ സർവ്വീസ് സ്കീം (വിഎച്ച്എസ്എസ്)/2025-26
ജീവിതശൈലി രോഗ നിർണയ ക്യാമ്പ്
-
ജീവിതശൈലി രോഗനിർണയ ക്യാമ്പ് പിടിഎ വൈസ് പ്രസിഡൻറ് ടി കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
-
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിബി സർ കുട്ടികളെ അഭിസംബോധന ചെയ്യുന്നു
-
ജീവിതശൈലി രോഗനിർണയം
01-08-2025
ഇരിയണ്ണി ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിൻ്റേയും മുളിയാർ സാമൂഹിക രോഗികേന്ദ്രത്തിന്റെയും സംയുക്ത സഹകരണത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ എം അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പിടിഎ വൈസ് പ്രസിഡൻറ് ടി കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിബി കൗമാരക്കാരിലെ ഡയബറ്റിസും രക്തസമ്മർദ്ദവും എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ് സ്വാഗതവും എൻ സ് സ് പ്രോഗ്രാം ഓഫീസർ ഡോ. പി എം നീമ നന്ദിയും പറഞ്ഞു.
| 2025 വരെ | 2025-26 |