ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/2024-25
2022-23 വരെ | 2023-24 | 2024-25 |
ലഹരി വിരുദ്ധദിനം 2024
ജൂൺ -26 ലോക ലഹരി വിരുദ്ധ ദിനം. ജി .വി .എച്ച് എസ് എസ് വട്ടേനാടിൽ എസ്.പി.സിയും, വിമുക്തി ക്ലബും സംയുക്തമായി വിവിധ പരിപാടികളോടെ ലഹരി വിമുക്ത ദിനം ആചരിച്ചു. രാവിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ലഹരിക്കെതിരെയുള്ള ഫ്ലാഷ് മൊബ്, പോസ്റ്റർ / കൊളാഷ് നിർമ്മാണം എന്നിവയുണ്ടായി. തൃത്താല എക്സൈസ് പ്രിവെന്റീവ് ഓഫീസർ ശ്രീ. വി.പി മഹേഷ് സാറിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. പ്രധാനധ്യാപകൻ ശ്രീ. പി. പി ശിവകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.ഒ സുജാത ടീച്ചർ സ്വാഗതം പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ ഷബ്‌നം ഉമ്മർ, അനസ് സ്റ്റാഫ് സെക്രട്ടറി എൻ.വി പ്രകാശൻ സാർ, ശോഭിത ടീച്ചർ എന്നിവർ ആശംസകളറിയിച്ചു. വിമുക്തി ക്ലബ്ബ് കൺവീനർ വിമല ടീച്ചർ നന്ദി രേഖപ്പെടുത്തി.
-
ലഹരി വിരുദ്ധ പ്രതിജ്ഞ
-
-
ലഹരി വിരുദ്ധ സന്ദേശം എച്ച് എം ശിവകുമാർ സാർ നല്കുന്നു
-
-
ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നു
-
ലഹരി വിരുദ്ധ സന്ദേശം മഹേഷ് സാർ നല്കുന്നു
-
-
-
-
-
-
-