ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിദ്യാലയം പ്രതിഭകൾക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടക്കുന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ മുതിർന്ന കഥകളി നടനും ആചാര്യനുമായ കോട്ടയ്ക്കൽ ഗോപി നായർ ആശാനെ സന്ദർശിച്ചു. തന്റെ കഥകളി അഭ്യസന കാലവും കോട്ടയ്ക്കൽ പി.എസ്.വി.നാട്യസംഘത്തിലെ അധ്യാപന അനുഭവങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. സത്യം, കൃത്യം ,ശുദ്ധി, മുക്തി എന്നിവയായിരിക്കണം ഒരു വിദ്യാർത്ഥിക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്ന് കുട്ടികളെ അദ്ദേഹം ഓർമ്മിപ്പിച്ചു. മലയാള വിഭാഗം അധ്യാപകർ നേതൃത്വം നൽകി. നവതി കഴിഞ്ഞ കോട്ടയ്ക്കൽ ഗോപിയാശാന് അന്നത്തെ കാലഘട്ടത്തെക്കുറിച്ചും സാമൂഹ്യ പരിതസ്ഥിതികളെക്കുറിച്ചും പുതിയ തലമുറയോട് ഏറെ പറയാനുണ്ടായിരുന്നു. ഒരു കഥകളി കലാകാരൻ എന്ന മഹത്തായ പദവിയ്ക്കപ്പുറത്ത് പരിസ്ഥിതിവാദിയായ കർഷകൻ ,പെയിൻ ആർ ഡ് പാലിയേറ്റീവ് മുതലായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തകൻ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വം കുട്ടികൾക്ക് വിലപ്പെട്ട അനുഭവങ്ങളാണ് നൽകിയത്.