ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രൈമറി/സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022

സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ

ലോക സമുദ്ര ദിനം

ജൂൺ എട്ട് ലോക സമുദ്ര ദിനത്തെ കുറിച്ച് അവബോധം നൽകുന്ന ഒരു പോസ്റ്റർ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.

ലഹരി വിരുദ്ധ ദിനം

ജൂൺ26 ലഹരി വിരുദ്ധ പ്രതിജ്ഞ ക്ലാസ് അസംബ്ലിയിൽ അവതരിപ്പിച്ചു. ലഹരി വിരുദ്ധ ഗാനം അവതരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.

ജനസംഖ്യ ദിനം

ജൂലൈ11 ജനസംഖ്യാ ദിനത്തിൽ ക്ലാസ് അസംബ്ലിയിൽ പ്രസംഗം അവതരിപ്പിച്ചു.

ഹിരോഷിമാ ദിനം

ഓഗസ്റ്റ്6 യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കി. ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് വീഡിയോ പ്രസന്റേഷൻ നടത്തി.

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. ചരിത്രപഥങ്ങളിലൂടെ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് വിവരശേഖരണം നടത്തി ഏതെങ്കിലും ഒരു നേതാവിനെ കുറിച്ച് 3 മിനിറ്റിൽ കവിയാത്ത വീഡിയോ കുട്ടികൾ തയ്യാറാക്കി.

സാമൂഹ്യശാസ്ത്രമേള

സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 20 മുതൽ 27 വരെ നടന്നു. വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തി . സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന മത്സരം നടത്തി.

ഒക്ടോബർ 2 ഗാന്ധിജയന്തിദിനം

ഗാന്ധിജയന്തി ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം ഗാന്ധിജിയുടെ വിശേഷണങ്ങൾ ഗാന്ധി കഥ ഗാന്ധി പാട്ട് അപരഗാന്ധിമാർ ഗാന്ധിവചനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പതിപ്പ് കുട്ടികൾതയ്യാറാക്കി.

ഭരണഘടനാ ദിനം

നവംബർ 26 ഭരണഘടനാ ദിനം ഭരണഘടന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രസംഗം നടത്തി.