ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പരിസ്ഥിതി ക്ലബ്ബ്/2025-26
പരിസ്ഥിതി ദിനം 2025
ജൂൺ 5 പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും നടന്നു. രാവിലെ പ്രാർത്ഥനക്ക് ശേഷം പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. യൂ. പി ക്ലാസ്സുകളിൽ പോസ്റ്റർ പ്രദർശനവും റോൾ പ്ലേ യും നടത്തി. എല്ലാക്ലാസുകളിലും ക്ലാസ്സ് അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം നൽകി. ക്ലബ് ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ അധ്യാപകനുമായ അജിത് മാസ്റ്റർ നിർവഹിച്ചു. എച്ച് എം ശിവകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ക്ലബ് കൺവീനർ ബീന ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അജിത് മാസ്റ്റർ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പ്രദീപ് മാസ്റ്റർ, ദിലീപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.