ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സേവന സമ്പന്നത, സ്വഭാവരൂപീകരണം, സഹജീവികളോടുള്ള സ്നേഹം , ദയ, ആതുര ശുശ്രൂഷ ,ആരോഗ്യവിദ്യാഭ്യാസം തുടങ്ങിയ മഹത്തായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തുന്നതിനുവേണ്ടി രൂപീകരിച്ച സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്. അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഭാഗമായുള്ള ഈ പ്രസ്ഥാനം ജാതി, മത, വർഗ്ഗ രാഷ്ട്രീയ വേർതിരിവുകൾക്കതീതമായി പ്രവർത്തിച്ചു വരുന്നു. ജീൻ ഹെന്ററി ഡൂനാന്റിനാൽ സ്ഥാപിതമായ റെഡ്ക്രോസ് പ്രസ്ഥാനത്തിന്റെ ഭാഗമായി ഒന്നാം മഹായുദ്ധ കാലത്ത് ധാരാളം കുട്ടികൾ മുറിവേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുന്നതിനു വേണ്ടിപരിശ്രമിച്ചു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് 1920 ൽ ക്ലാരാ ബർട്ടൺഎന്ന മഹതി ജൂനിയർ റെഡ്ക്രോസിന് രൂപം നൽകി. ഈ മഹത്തായ പ്രസ്ഥാനം നമ്മുടെ വിദ്യാലയത്തിൽ 2011 (ഹൈസ്ക്കൂൾ വിഭാഗം) ൽ രൂപീകൃതമായി. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ JRC കേഡെറ്റുകളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടന്നു വരുന്നു. രക്ത ദാനം, നേത്ര ദാനം, പരിസര ശുചീകരണം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സുകൾ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം, പ്രഥമ ശുശ്രൂഷ പരിശീലനം, വിദ്യാലയവും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനങ്ങൾ, റാലികൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്ലാസ്സുകളിലെ പങ്കാളിത്തം, സ്ക്കൂൾ റേഡിയോയിലൂടെ മാനസികോല്ലാസത്തിനും, വിജ്‍ഞാനദായകത്താനുതകുന്നതുമായ പരിപാടികളുടെ പ്രക്ഷേപണം, പാഠങ്ങൾ പകർന്നു നൽകുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്തു.

ഇതിന്റെ ഭാഗമായി A, B, C Level പരീക്ഷകൾ വർഷം തോറും നടത്തി വരുന്നു.' C' Level പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് SSLC പരീക്ഷയിൽ ഗ്രേസ് മാർക്കിനുള്ള അർഹതയും ലഭിക്കുന്നു.

ഡോക്യുമെന്റേഷൻ