JRC (Junior Red Cross)

JRC


കൊപ്പം ഗവ.ഹൈസ്ക്കൂളിൽ JRC യൂണിറ്റ് ആരംഭിച്ചത് 2015-16 വർഷത്തിലാണ് .ഓരോ യൂണിറ്റിലും ഇരുപത് കുട്ടികൾ വീതം ആയി തുടങ്ങിയ യൂണിറ്റുകൾ പിന്നീട് 30 വീതം കുട്ടികൾ ഉള്ള രണ്ട് യൂണിറ്റുകളായി പ്രവർത്തിച്ച് വരുന്നു.പ്രവേശന പരീക്ഷയിലൂടെയാണ് കുട്ടികളെ യൂണിറ്റിലേക്ക് തെരഞ്ഞെടുക്കുന്നത് .പ്രഥമ ശുശ്രൂഷ, പരിചരണം, ആതുര സേവനം എന്നിങ്ങനെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. സ്കൂൾ തലത്തിലും സബ് ജില്ലാതലത്തിലും ക്യാമ്പുകൾ നടക്കാറുണ്ട്. ആരോഗ്യരംഗത്തെ പ്രമുഖരുടെ ക്ലാസുകളും കുട്ടികളുടെ കലാപരിപാടികളും ക്യാമ്പിൽ ഉണ്ടാവാറുണ്ട്.കോവിഡ് കാലഘട്ടത്തിൽ Jrc അംഗങ്ങൾ മാസ്ക്കുകൾ നിർമ്മിച്ച് വിതരണം നടത്തിയിരുന്നു, 8, 9, 10 ക്ലാസിലെ JRC കുട്ടികൾക്കായി യഥാക്രമം A ലെവൽ ,B ലെവൽ ,C ലെവൽ എന്നിങ്ങനെ പരീക്ഷകൾ നടത്തുന്നു, ഇതിലെ വിജയികൾക്ക് SSLC പൊതു പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നു .