ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/Covid 19
Covid 19
കൊറോണ എന്ന ഭീകര വൈറസ് മനുഷ്യ ശരീരത്തിലേക്ക് കടന്നു കയറുന്ന ഒരു വൈറസാണ്.ഇത് ആദ്യമായി ഉണ്ടായത് 2019 ൽ ചൈനയിലാണ്. കോവിഡ് 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്. കൊറോണ വൈറസ് ഒരു ചെയിൻ പോലെ പകരുന്നതാണ്. അത് കൊണ്ട് ഇത് പകരാതിരിക്കാൻ കഴിയുന്നതും വീട്ടിനുള്ളിൽ കഴിയേണ്ടതാണ്. കൊറോണ അധിക സ്ഥലങ്ങളിലും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.കൊറോണ നമ്മുടെ ശരീരത്തിൽ കയറിയാൽ നമുക്ക് മരണം വരെ സംഭവിക്കാം. കൊറോണ നമ്മെ തേടി വരികയില്ല , നമ്മളാണ് കൊറോണയെ അന്വേഷിച്ച് പുറത്തിറങ്ങുന്നത്.കൊറോണ വൈറസ് ഒരു ജീവനില്ലാത്ത വൈറസാണ്. അത് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ അതിനു ജീവൻ വരുന്നതാണ്. ഈ വൈറസ് ശരീരത്തിൽ ഇരട്ടി ഇരട്ടിയായി വരുന്നു.ഇത് 14 ദിവസത്തിനുള്ളിലാണ് നമ്മുടെ ശരീരത്തിൽ കണ്ട് വരുന്നത് .തൊണ്ട വരൾച്ചയാണ് പ്രധാന ലക്ഷണം.പ്രതിരോധ ശക്തിക്ക് ഏറ്റവും അത്യാവശ്യമായ താണ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം. ഈ വൈറസിനെ തുരത്താനുള്ള മാർഗമാണ് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ഇടക്കിടെ നമ്മുടെ കൈകൾ സനിറ്റയ്‌സർ, ഹാൻഡ് വാഷ് etc ഉപയോഗിച്ച് നല്ലവണ്ണം വൃത്തിയാക്കുകയും.ദിവസം തോറും കൊറോണ ബാധിച്ചവരുടെ എണ്ണവും മരണ സംഖ്യയും ഇരട്ടിയവുകയാണ്. രാജ്യങ്ങളിൽ ഒട്ടാകെ പടർന്നു പിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണയെ തുരത്താൻ വേണ്ടി നമുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് പോരാടാം.
|