ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ/മറ്റ്ക്ലബ്ബുകൾ
അറബിക് ക്ലബ്ബ്
2021 ഡിസംബർ ആദ്യവാരത്തിൽ അലിഫ് എന്ന പേരിൽ അറബിക് ക്ലബ്ബ് രൂപീകരിച്ചു. എല്ലാ ക്ലാസുകളിൽ നിന്നും ലീഡേഴ്സിനെയും മെമ്പർ മാരേയും ഉൾപ്പെടുത്തി.
ഡിസംബർ 13 മുതൽ 18 വരേയുള്ള ദിവസങ്ങൾ അന്താരാഷ്ട്ര അറബിക് ഡേ വാരാചരണമായി ആചരിച്ചു.ക്വിസ് മത്സരം പോസ്റ്റർ രചന ,കാലിഗ്രഫി പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.
ഡിസംബർ 18 നു ലോക അറബിക് ഭാഷാ ദിനം വിപുലമായ നിലയിൽ ആചരിച്ചു.
സീനിയർ അസിസ്റ്റൻറ് യു കെ സാർ ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാർത്ഥികൾക്കായി അറബിക് കാലിഗ്രഫി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
ധാരാളം വിദ്യാർത്ഥികൾ വർക്ക് ഷോപ്പിൽ പങ്കെടുക്കുകയും കാലിഗ്രഫി ഉൽപ്പന്നങ്ങൾ തയ്യാറാക്കി ഏൽപ്പിക്കുകയും ചെയ്തു.