ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തിപ്പെടു ത്തുന്നതിനു വേണ്ടി മഹാത്മജി മലബാറിൽ നടത്തിയ പര്യടനമാണ് ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാനും നമ്മുടെ വിദ്യാലയത്തിന് വിത്തുപാകാനും പ്രചോദനമായത്.

1935 ൽ പ്രമുഖ ഗാന്ധിയൻ കുപ്പാടക്കൻ കുഞ്ഞിരാമൻ നമ്പ്യാരും സഹോദരന്മാരും ശ്രീ.കെ കേളപ്പൻ, ബാരിസ്റ്റർ വി.ആർ നായനാർ തുടങ്ങിയ മഹത് വ്യക്തികളുടെ പിന്തുണയോടെ അന്ന് വിദ്യാലയാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

1936 ൽ വാഴക്കുണ്ടത്തിനടുത്തുള്ള ഉമയം ചാൽ എന്ന സ്ഥലത്തിനടുത്ത് കുപ്പാക്കൻ കൃഷ്ണൻ നമ്പ്യാരുടെ സ്ഥലത്തോട് ചേർന്ന് നാട്ടുകാരുട സഹായത്തോടെ ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു. ശ്രീ പുത്തരിക്ക കൃഷ്ണന്റെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ചു. ബ്രിട്ടീഷ് ഗവൺമെന്റ് പുതിയ സ്കൂളുകൾക്ക് അനുമതി നൽകാത്തതിനെത്തുടർന്ന് പണ്ടെങ്ങോ പ്രവർത്തനം നിലച്ചതും അംഗീകാരം ഉണ്ടായതുമായ തളിപ്പറമ്പിനടുത്തുള്ള കൂവോട്ട് മാപ്പിള LP സ്കൂളിന്റെ പേരിലായിരുന്നു പുളിങ്ങോം പ്രാഥമിക വിദ്യാലയം ആരംഭിച്ചത്'. സ്കൂൾ നിർമ്മാണ പ്രവർത്തനത്തിനു വേണ്ടി അന്നത്തെ പൂർവികർ ഒട്ടേറെ ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്.

1945 ൽ ആർ.കെ കൃഷ്ണർ നായരുടെ ചുണ്ടയിലെ വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കളപ്പുരയിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. തുടർന്ന് സ്കൂളിന്റ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതിനു വേണ്ടി ശ്രീ ആർ.കെ ചന്തുക്കുട്ടി നായരെ ചുമതലപ്പെടുത്തി. അദ്ദേഹം സ്വമനസാ 93 സെന്റ് സ്ഥലം സ്കൂളിനായി സംഭാവന നൽകി. 1957 ൽ കേരള ഗവൺമെന്റ് നമ്മുടെ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മുൻ MLA എ.വി കുഞ്ഞമ്പുവിന്റെ ശ്രമഫലമായി 1964 ൽ UP സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് 1981 ൽ ഹൈസ്കൂളായും . സ്കൂളിന്റെ ആവശ്യത്തിനായി 2 ഏക്കർ 10 സെന്റ് സ്ഥലം അന്നത്തെ കമ്മറ്റി വിലക്കുവാങ്ങി. ഇത് ഇന്ന് സ്കൂൾ ഗ്രൗ ണ്ടായി ഉപയോഗിക്കുന്നു. 1984 ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. 2007 ൽ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രാമുഖ്യം നൽകി VHSE ആയി സ്ഥാപനം ഉയർത്തപ്പെട്ടു. ഇന്നും ചുണ്ടനാട്ടിന് വിജയ സ്തംഭമായി നമ്മുടെ ഈ വിദ്യാലയം പരിശോഭിക്കുന്നു.