ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
സാമൂഹ്യശാസ്ത്രമേള
2023ലെ സാമൂഹ്യശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗം ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനവും, ജില്ലാതലത്തിൽ നാലാം സ്ഥാനവും നേടി.പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ അഭിനവ് പ്രകാശ്, ശജൻ സജി മാത്യു എന്നിവരാണ് സ്കൂളിനെ പ്രതിനിധീകരിച്ചത്.
കേരളപ്പിറവി ദിന ക്വിസ്
കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് ഹൗസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അഞ്ച് റൗണ്ടുകളായി നടത്തിയ മത്സരത്തിൽ അഖിൽ ആർ ക്യാപ്റ്റനായ ഗ്രീൻ ഹൗസ് ജേതാക്കളായി.
ഗാന്ധി ജയന്തി ക്വിസ്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.എച്ച് എസ് വിഭാഗത്തിൽ ആദിത്യൻ കെ എസ്, യു പി വിഭാഗത്തിൽ ജെസ അന്ന ജോളി എന്നിവർ വിജയികളായി.