2026 27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച നടത്തപ്പെട്ടു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹണിമോൾ വിനു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കണ്ണമ്പടിയുടെ വാർഡ് മെമ്പർ ശ്രീ ചന്ദ്രകുമാർ, പിടിഎ പ്രസിഡൻറ്, എംപി ടി എ പ്രസിഡൻറ്, കിഴുകാനം ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ, അധ്യാപകർ , അനദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.