ജി.യു. പി. എസ്. നല്ലേപ്പിള്ളി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
132 വർഷങ്ങൾക്കു മുമ്പ് നല്ലേപ്പിള്ളി പോലുള്ള ഒരു കൊച്ചു അവികസിത നാട്ടിൻപുറത്ത് ഒരു വിദ്യാലയം നിലവിൽ വന്നു എന്നത് ഒരു ചരിത്ര സംഭവം തന്നെയായിരുന്നു .ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തായിരുന്നില്ല വിദ്യാലയത്തിന്റെ പൂർവ്വീകം .അക്കാലത്ത് നല്ലേപ്പിള്ളിയിലെ ഒരു പ്രഭുകുടുംബമായിരുന്ന അങ്കരാത്ത് തറവാട്ടുവളപ്പിലെ ഒരു ചെറിയ കെട്ടിടത്തിലായിരുന്നു നല്ലേപ്പിള്ളിയിലെ പ്രഥമ വിദ്യാലയം .ചരിത്ര രേഖകൾ ഒന്നുമില്ലെങ്കിലും അങ്കരാത്ത് നിന്ന് നല്ല സഹായസഹകരണങ്ങൾ ലഭിച്ചിരുന്നു .കുറച്ചു വർഷങ്ങൾ അവിടെ തുടർന്നു പ്രവർത്തിച്ച ശേഷം വിദ്യാലയം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെടുകയായിരുന്നു.ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലുണ്ടായിരുന്ന നിരവധി നാട്ടുരാജ്യങ്ങളിലൊന്നായ കൊച്ചി ശീമ എന്ന് അറിയപ്പെട്ടിരുന്ന കൊച്ചിൻ സ്റ്റേറ്റ് വിദ്യാഭാസത്തിൽ മാത്രമല്ല മറ്റെല്ലാ രംഗങ്ങളിലും അക്കാലത്ത് വികസനം നേടിയിരുന്നു.