ജി.യു. പി. എസ്. നല്ലേപ്പിള്ളി/അക്ഷരവൃക്ഷം/അനുഭവകുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവകുറിപ്പ്

കൊറോണയ്ക്ക് ഇത്ര ഭീകരതയുണ്ടെന്ന് ആദ്യമായി ഞാൻ അറിഞ്ഞത് പരീക്ഷ വയ്ക്കാതെ സ്കൂൾ അടച്ചത്. സൗജന്യമായി പുസ്തകങ്ങളും മറ്റും തന്നിട്ട്, നന്നായി പഠിപ്പിച്ചു.. അവസാനം പരീക്ഷയില്ല. കൊറോണ എന്ന മഹാമാരി കാരണം സ്കൂൾ അടയ്ക്കുന്നു എന്ന് പറഞ്ഞു. അപ്പോഴാണ് ഇത് ഒരു മഹാ വിപത്ത് ആണെന്ന് ഞാൻ തിരിച്ചറിയുന്നത്. വീട്ടിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ കേൾക്കുന്ന ആംബുലൻസിന്റെ ശബ്ദം എന്നിൽ എന്തൊക്കെയോ ചിന്ത ഉണർത്തി. മരണവാർത്ത കേൾക്കുമ്പോൾ ഭയം തോന്നും. ലോകം മുഴുവൻ എത്ര പെട്ടന്നാണ് കൊറോണ പടർന്നത്. ഇത് വരാൻ കാരണം മനുഷ്യരുടെ അഴിഞ്ഞാട്ടവും അഹങ്കാരവും കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്.

ഇർഫാന ഐ
5 C ജി.യു. പി. എസ്. നെല്ലിപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം