ജി.യു. പി. എസ്. അത്തിക്കോട്/അക്ഷരവൃക്ഷം/എന്റെ വിഷമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിഷമം


പുഴയൊഴുകുന്നതെന്തു സുന്ദരം
പുഴയൊഴുകുന്ന വഴിയെത്ര സുന്ദരം
കാടുകൾ താണ്ടി
നാടുകൾ താണ്ടി
കടവുകൾ താണ്ടിയൊഴുകുന്നു.......
ആ വഴിയെന്നു തിരിച്ചു വരും?.....
പെരിയാറ്,ഭാരതപ്പുഴ, ഭവാനി, പാമ്പാറ്, മീനച്ചിൽ,
ചാലിയാറ്, നെയ്യാറ്
മണലില്ലാ പുഴകളായ് മാലിന്യം
നിറഞ്ഞു നീങ്ങുന്നു.....
കേരളത്തിൻ ചാരുതയും ചന്തവും
വിളിച്ചോതുന്ന സുന്ദരികളായ്.........
എന്റടുത്തുള്ള
കോരയാറും
വരണ്ടുണങ്ങിയ വരട്ടയാറും
എന്നു നിറയും?
എന്റച്ഛൻ നീന്തിക്കളിച്ചപോലെ
ഞാനെന്നു കുളിക്കാൻ സാധിക്കും ?....
കോൺക്രീറ്റ് മുറ്റത്തിൻ
മഴവെള്ളം
പുറത്തേക്ക് ഒഴുകിപ്പോകുമ്പോൾ
പ്ളാസ്റ്റിക്ക് കുപ്പിയിൽ
കുടിവെള്ളവുമായ്
ഓട്ടോയിൽ അച്ഛൻ
അകത്തേക്ക് ചെന്നു
വഴിവക്കിൽ മാലിന്യം വാണിടും കാലം
രോഗമുക്തി നേടില്ലൊരിക്കലും
നമ്മൾ കൂട്ടുകാരെ


 

Hrishitha H
5 A ജി.യു. പി. എസ്. അത്തിക്കോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത