ഒരു ദിവസം വൈകുന്നേരം അപ്പുവും കൂട്ടുകാരും പറമ്പിൽ കളിക്കുയായിരുന്നു .
അപ്പോൾ തെങ്ങിന്റെ അടുത്ത് ഒരു ശബ്‍ദം കേട്ടു അവർ അവിടെ ചെന്ന് നോക്കി .
ഒരു തത്ത കുഞ്ഞു വീണു കിടക്കുന്നു. അപ്പു അതിനെ എടുത്തു വീട്ടിലേക്കു പോയി .
അവൻ തത്തക്ക് പാലും പഴവും കൊടുത്തു .അത് ഒന്നും കഴിക്കാതെ കരഞ്ഞു കൊണ്ടിരുന്നു.
പിറ്റേന്നും അതൊന്നും കഴിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു തത്തകൾ കൂടിനടുത്തു വന്നു.
അപ്പുവിനത് കണ്ടപ്പോൾ തത്തകുഞ്ഞിന്റെ അച്ഛനും അമ്മയും ആണെന്ന് മനസ്സിലായി .
അപ്പു കൂടു തുറന്നു തത്തകുഞ്ഞിനെ പുറത്താക്കി.
തത്തക്കുഞ്ഞുസ്നേഹപൂർവ്വം അപ്പുനെ നോക്കി
അമ്മയുടെയും അച്ഛന്റെയും കൂടെ പോയി.
അത് കണ്ടു സന്തോഷത്താൽ അപ്പുവിന്റെ കണ്ണ് നിറഞ്ഞു