ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.സ്കൂൾ മൂന്നിയൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം (03/05/2024)

ലോക പരിസ്ഥിതി ദിനം

മരം നടീൽ

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പ്രധാനധ്യാപകന്റെ നേത്യത്വത്തിൽ സ്കൂൾ പരിസരത്ത് മരം നടീൽ‍ കർമ്മം നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളും അവരുടെ വീടുകളിലും മറ്റും മരം നട്ടു. സ്കുൂളിൽ വരാൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥിയുടെ വീട്ടിൽ ചെന്ന് പ്രാധാനാധ്യാപകന്റെ നേത്യത്വത്തിൽ മരം നടീൽ കർമ്മം നടത്തി.

പരിസ്ഥിതി ദിന ക്വിസ്

ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 08/06/2024 ന് എൽ.പി, യു.പി തലങ്ങളിൽ ക്ലാസ് തല ക്വിസ് മൽസരം സഘടിപ്പിക്കുകയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെ പങ്കെടുപ്പിച്ച് കൊണ്ട് സ്കൂൾ തല ക്വിസ് മൽസരവും സംഘടിപ്പിക്കപ്പെട്ടു. എൽ.പി വിഭാഗത്തിൽ ഹനിയ്യ 3-A ,ഫാത്തിമ ജസ 3-A, ജന്ന മെഹക് 4-A എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും യു.പി വിഭാഗത്തിൽ ഫാത്തിമ ഹിബ 7-B, ആരാധ്യ 5-B, ആയിശ ഫിൽസ 5-B എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

പെരുന്നാളാഘോഷം

ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട്, ആശംസ കാർ‍‍ഡ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ 14/06/2024 ന് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

വായനദിനം

ജൂൺ 19 വായനാദിനത്തിൽ സ്കൂളിൽ വായനവാരമായി താഴെ പറയുന്ന പരിപാടികൾ‍ സംഘടിപ്പിക്കപെട്ടു.

  • വായനാദിന പ്രതിജ്ഞ
  • ക്ലാസ് ലെെബ്രറി സജ്ജീകരിക്കൽ
  • അമ്മവായന
  • പതിപ്പ് നിർമാണം
  • ക്വിസ്

വായന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വായനാദിന പ്രചോദന സംസാരം നാസർ മാസ്റ്റർ സംസാരിച്ചു. വായനാദിന പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു.

അന്താരാഷ്ട്ര യോഗദിനം

അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21 നു യാഗദിനവുമായ ബന്ധപ്പെട്ട പോസ്റ്ററുകൾ , ചാർട്ട് പേപ്പറുകൾ പ്രദർശിപ്പിച്ചു. യോഗദിന അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. വിവിധ വിദ്യാർത്ഥികൾ യോഗ ഡാൻസ് അവതരിപ്പിച്ചു. യോഗ ഗാനമാലപിച്ചു. ക്ലാസ് തലത്തിൽ യോഗ ക്വിസ് പ്രോഗ്രാമും നടത്തപ്പെട്ടു.

LSS,USS വിജയികൾക്കുള്ള അനുമോദനവും പാരന്റിംഗ് ക്ലാസും

നടപ്പുു അധ്യയന വർഷത്തിലെ ആദ്യത്തെ പാരന്റിംഗ് ക്ലാസും ക്ലാസ് പി.ടി.എ മീറ്റും 22.06.2024 ശനിയാഴ്ച രണ്ട് മണിക്കു സ്കൂൾ ഓ‍ഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. വാർഡ് മെമ്പർ അബ്ദുസമദ് ചാന്ത് ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ഹെഡ് മാസ്റ്റർ അബ്ദുൽ