ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
മനുഷ്യനെ കണ്ണുകൊണ്ടു പോലും കാണാൻ സാധിക്കാത്ത ഒരു ചെറിയ ജീവി എത്ര പെട്ടെന്നാണ് നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചത്. കൊല്ലപരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ നമ്മുടെ സ്കൂൾ അടച്ചു. സ്കൂൾ അടച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് സ്കൂൾ അടയ്ക്കേണ്ട എന്ന് തോന്നിയത്. ടീച്ചറിനെ കാണാൻ സാധിക്കുന്നില്ല കൂട്ടുകാരെ കാണാൻ സാധിക്കുന്നില്ല കളിക്കാൻ പറ്റുന്നില്ല. അടുത്ത വീട്ടിലോട്ട് കളിക്കാൻ പോലും അമ്മ വിടുന്നില്ല. അമ്മയോട് ചോദിക്കുമ്പോൾ അമ്മ പറയും പോകേണ്ട കൊറോണ വരുമെന്ന്. അങ്ങനെയാണ് കൊറോണ എന്താണെന്ന് അമ്മയോട് ചോദിച്ചത്. അപ്പോൾ അമ്മ പറഞ്ഞു അച്ഛനോട് ചോദിക്കൂ അച്ഛനാണ് എപ്പോഴും ന്യൂസും പത്രവും ഒക്കെ വായിക്കുന്നത്. അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഇങ്ങനെയാണ്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. സാധാരണ ജലദോഷ പനി ആയിട്ട് വന്നു രോഗപ്രതിരോധശേഷി കുറവുള്ള വരെ ബാധിച്ചു മരണത്തിനുവരെ കാരണമാകുന്നു. ഈ അസുഖത്തിന് ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രോഗം വരാതെ നോക്കുക എന്നതു മാത്രമേ ഉള്ളൂ ഇതിനു പ്രതിവിധി. വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന ഒരു രോഗമാണിത്. ഒരു രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും എല്ലാം ഈ രോഗം പകരാനുള്ള സാധ്യത കാണുന്നു. ചൈനയിൽ ആണ് ഈ രോഗം ആദ്യം പടർന്നുപിടിച്ചത്. രോഗമുണ്ടെന്ന് തിരിച്ചറിയാതെ നമ്മുടെ നാട്ടിലേക്ക് വന്ന ആളുകളിൽ നിന്നാണ് ഈ രോഗം നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയത്. വളരെ വേഗം പടർന്നു പിടിക്കുന്ന ഒരു രോഗമാണിത്. ചിലർക്ക് രോഗലക്ഷണങ്ങൾ പോലും കാണില്ല. അതുകൊണ്ടുതന്നെ ഇതിനുള്ള ഏക പ്രതിവിധി സാമൂഹ്യ അകലം പാലിക്കുക എന്നുള്ളതാണ്. എല്ലാവരും വീട്ടിൽതന്നെ ഇരിക്കുക. അത്യാവശ്യത്തിന് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. പുറത്തുപോയി വരുമ്പോൾ കൈ സോപ്പിട്ട് നന്നായി കഴുകുക. അച്ഛൻ ഇത്രയും പറഞ്ഞു കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. കൊറോണ ഇത്ര ഭീകരൻ ആണെന്ന് കരുതിയില്ല. ഇനി ഞാൻ എങ്ങും പോകില്ല. കുറച്ചു ബുദ്ധിമുട്ടിയാലും ഈ രോഗം പെട്ടെന്ന് ലോകത്തുനിന്നു തുടച്ചുനീക്കാൻ സാധിക്കട്ടെ. സ്റ്റേ ഹോം സേഫ് ഹോം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം