ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/സാമൂഹിക അകലം..നാടിനൊരുമ..

Schoolwiki സംരംഭത്തിൽ നിന്ന്
സാമൂഹിക അകലം..നാടിനൊരുമ..

ലോകത്ത് മുഴുവൻ വ്യാപിച്ച ഒരു മഹാമാരി ആണ് കൊറോണ വൈറസ്.ചൈനയിലെ വുഹാനിൽ നിന്നുമാണ് മഹാമാരി തുടങ്ങിയത്.ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ച ഈ രോഗത്തിന് ഇതുവരെ മരുന്നു കണ്ടു പിടിച്ചിട്ടില്ല. ഈ അസുഖം വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന പ്രതിരോധമാർഗം കൃത്യമായി പാലിക്കേണ്ടതാണ്.

പ്രധാനമായും ഇതിനെ പ്രതിരോധിക്കുന്നതിനായി നാം ചെയ്യേണ്ടത് വ്യക്തികൾ തമ്മിൽ അകലംപാലിക്കുക എന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിലൂടെ മാത്രമേ ഈ അസുഖം ഇല്ലാതാക്കാൻ സാധിക്കൂ. അത്യാവശ്യത്തിന്പുറത്തിറങ്ങേണ്ട സന്ദർഭങ്ങളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. സാധനങ്ങളും മറ്റും വാങ്ങാൻ പോകുന്നവരും അസുഖവുമായി ആശുപത്രിയിൽ പോകുന്നവരും മറ്റുള്ളവരുമായി കൃത്യമായ അകലം പാലിച്ച് വേണം നിൽക്കാൻ.

അതുപോലെ തന്നെ മറ്റ് അത്യാവശ്യകാര്യങ്ങള്ക്കാായി പുറത്ത് പോകുന്നവർ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകി അണുവിമുക്തമാക്കുക. അതുപോലെ തന്നെ തിരികെ വീട്ടിലെത്തുമ്പോൾ കൈയ്യും,കാലും,മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിനുശേഷമേ വീട്ടിൽ കയറാവൂ. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന എല്ലാ പ്രതിരോധ മാർഗങ്ങളും എല്ലാവരും പാലിക്കുക. വ്യക്തിശുചിത്വവും പ്രതിരോധ മാർഗങ്ങളും മാത്രമാണ് ഇതിൽ നിന്ന് രക്ഷനേടാൻ സ്വീകരിക്കേണ്ട പ്രധാനമാര്ഗം

നമുക്ക് ഒരുമിച്ച് പോരാടാം  
സുചിത്ര
4D ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം