സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബ്രിട്ടീഷ് ബോർഡിന്റെ കീഴിൽ 1925 ൽ ബോർഡ് എലിമെന്ററി സ്കൂൾ ആയി കരിങ്കപ്പാറ സ്കൂൾ പ്രവർത്തിച്ചിരുന്നതായി രേഖകൾ സ്കൂളിൽ ലഭ്യമാണ്. 1925 - 26 കാലയളവിൽ ബോർഡ് കമ്പൽസറി ഹിന്ദു സ്കൂൾ എന്നും ബോർഡ് മാപ്പിള സ്കൂൾ എന്നും പ്രവർത്തിച്ചിരുന്നു. തുടർന്ന് 1939 - ൽ ബോർഡ് ബോയ്സ് കമ്പൽസറി സ്കൂൾ എന്ന പേരിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957 ഡിസംബർ മുതലാണ് ഗവ.യു.പി സ്കൂൾ ആയി മാറുന്നത്. 2001 വരെ ഷിഫ്റ്റ് സാമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പണ്ട് ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് എന്നാണ് ചരിത്രം പറയുന്നത് . കരിങ്കപ്പാറ നാലുഠ കൂടി ഇടവഴിയിൽ ഇന്നത്തെ നാൽകവലയിൽ ഒരു പീടികക്കൊലായിലാണ് സ്കൂൾ തുടങ്ങിയത് എന്ന് പറയപ്പെടുന്നു. പിന്നിടാണ് ഇന്നുള്ള ഏകദേശം മൂന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ  ഒരു പള്ളിക്കൂടമായി സ്കൂൾ തുടങ്ങിയത്.