ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഞാൻ പ്രതിരോധിക്കും കോവിഡിനെ, നിങ്ങളോ...?

ഞാൻ പ്രതിരോധിക്കും കോവിഡിനെ, നിങ്ങളോ...?

ഇപ്പോൾ കൊറോണക്കാലമാണ്. ഒരുവിധം എല്ലാവർക്കും അറിയാം, എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് ഇതിനെ തടയേണ്ടത് എന്നൊക്കെ. ടി.വി, മൊബൈൽ, പത്രം തുടങ്ങിയ മാധ്യമങ്ങളിൽ നമ്മൾ ഇതിനെക്കുറിച്ച് ഒരുപാട് കാണുന്നുണ്ട്. കൊറോണ വരാതിരിക്കാൻ എന്ത് ചെയ്യണം, വന്നാൽ എന്ത് ചെയ്യണം എന്നൊക്കെ. പക്ഷേ, നമ്മളൊന്നും ഇതിനെ വലുതായിട്ട് അനുസരിക്കുന്നവരല്ല.കൊറോണ പകരാതിരിക്കാൻ വേണ്ടി നമ്മളെ വീട്ടിൽ ഇരുത്താൻ പൊരിവെയിലത്ത് കഷ്ടപ്പെടുന്ന പൊലീസിനും, അസുഖം വന്നവരെ രക്ഷപ്പെടുത്താൻ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കുമാണ് നമ്മൾ നന്ദി പറയേണ്ടത്. എന്റെ അമ്മ പറയുന്നത് കേട്ടു. കൊറോണക്ക് ജാതിയും മതവും പണക്കാരനും പാവപ്പെട്ടവനും ഒന്നും ഇല്ലാ എന്ന്. എല്ലാവരും ഐക്യത്തോടെ ഗവൺമെന്റിന്റെ നിയമങ്ങൾ പാലിച്ച് നിന്നാൽ കൊറോണ പേടിച്ച് ഓടും. നമുക്ക്‌ കോവിഡിനെതിരായി ഒരുമിക്കാം. ഒരു ഭൂമിയും ഒരേ വായുവും ആണ്‌ നമ്മൾ ഉപയോഗിക്കുന്നതെന്ന് പലപ്പോഴും നമ്മൾ മറന്ന് പോവുന്നു. അത് ഓർമിപ്പിക്കാനാവും ഇതുപോലുള്ള അസുഖങ്ങൾ ദൈവം തരുന്നത്.

ജെ. എസ്. ജീവ മേരി
3 B ജി.യു.പി.എസ് കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം