ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/സന്തോഷപ്പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
സന്തോഷപ്പുലരി

പതിവിനു വിപരീതമായി ഉണ്ണിക്കുട്ടൻ കിടക്കയിൽ നിന്നെഴുന്നേറ്റത് കിളികളുടെ കൂട്ടമായിട്ടുള്ള കലപില കേട്ടാണ്. എന്നും എൻറെ മുഖത്തേക്ക് ഓടിയെത്തുന്ന സൂര്യൻ എവിടെ? അന്ധാളിച്ചു നിന്ന് അവൻ നേരെ എത്തിയത് ക്ലോക്കിനു മുന്നിലേക്കാണ്. ശെടാ സമയം 7. 30 ആയിട്ടുള്ളൂ. ഞാനെങ്ങനെ ഇത്ര നേരത്തെ എഴുന്നേറ്റത്. എന്തായാലും പല്ല് തേച്ചിട്ട് ബാക്കി അന്വേഷിക്കാം എന്ന് കരുതി നേരെ കിണറ്റിൻ കരയിലേക്ക് ചെന്നു .അപ്പോഴല്ലേ മഞ്ചാടി കാട്ടിലെ സുന്ദരിക്കാക്ക സന്തോഷത്തോടെ മുറ്റത്തെ മരക്കൊമ്പിൽ ഉലാത്തുന്നത് കണ്ടത് .എന്തായാലും കാക്കച്ചിയോ ചോദിക്കാം, നിങ്ങൾ പക്ഷികൾക്കെല്ലാം എന്താണിന്ന് ഇത്ര സന്തോഷം. നീ അറിഞ്ഞില്ലേ ഇന്നു മുതൽ ലോക് ഡൗണാണ് ആർക്കും വീടിന് വെളിയിലിറങ്ങാൻ പറ്റില്ല. ശ്ശെടാ അപ്പോൾ എൻറെ പാടത്തെ കളിയോ, ആകെ കുഴപ്പമായോ ഇനി എന്തു ചെയ്യും? ഉണ്ണിക്കുട്ടാ നീ അറിഞ്ഞില്ലേ നമ്മുടെ നാട്ടിലെ വിപത്തിനെ, അതിനെ നേരിടാൻ എല്ലാവരും സജ്ജരാവുകയാണ്. അൽപ ദിവസത്തേക്ക് എല്ലാ വ്യവസായശാലകളും അടച്ചിടും എല്ലാ സ്ഥാപനങ്ങളും പൂട്ടും വാഹനഗതാഗതം റദ്ദ് ചെയ്യും. അപ്പോൾ ഞങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാൻ കഴിയും. എത്രനാൾ ഇത് നീട്ടുമെന്ന് അറിയില്ല. അതിന്റെ ആഘോഷമാണ് ഞങ്ങളിൽ ഈ കാണുന്നത്. ഇപ്പോൾ നിനക്ക് കാര്യങ്ങൾ മനസ്സിലായില്ലേ ഉണ്ണിക്കുട്ടാ...

ആയിഷ ഷഹ് മ
2 C ജി.യു.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ