ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/വിമാനം കയറിവന്ന മഹാമാരി

വിമാനം കയറിവന്ന മഹാമാരി
                                         അതൊരു ഡിസംബർ മാസമായിരുന്നു. അന്ന് അത് ഒരു പ്രധാന വാർത്തയായി മാറി. എന്തെന്നാൽ അന്ന് ആദ്യമായി ചൈനയിലെ വുഹാൻ നഗരത്തിൽ കോവിഡ്-19 എന്ന മഹാമാരി പടർന്നു പിടിക്കാൻ തുടങ്ങിയിരുന്നു. മാസങ്ങൾ കഴിയുംതോറും ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കും ആ മഹാമാരി അതിവേഗം തന്നെ വ്യാപിക്കാൻ തുടങ്ങി. അങ്ങനെ ജനുവരി 30-ന് ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളത്തിൽ കോവിഡ്-19 ആദ്യമായി റിപ്പോർട്ട്‌ ചെയ്തു.
കൊറോണ വൈറസ് ഭീതിയുടെ ഈ നാളുകളിൽ വീട്ടിൽ നമ്മൾ ചെയ്യുന്ന ഓരോ ദൈനംദിന കാര്യങ്ങളിൽ പോലും അതീവ ജാഗ്രത വേണം. നിങ്ങൾക്കും കുടുംബത്തിനും പരിപൂർണ സംരക്ഷണം നൽകുവാനായി വീട്ടിലെ വസ്ത്രങ്ങൾ അലക്കുന്നത് മുതൽ ഭക്ഷണം പാകം ചെയ്യുന്നത് വരെയുള്ള കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ നാളുകളിൽ നമ്മുടെയും നമ്മുടെ പ്രിയപെട്ടവരുടെയും സുരക്ഷിതത്വത്തിനും ആരോഗ്യത്തിനുമാണ് ഓരോരുത്തരും മുൻഗണന നൽകുന്നത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ആളുകൾ പുറത്തിറങ്ങുന്നതുപോലും വീട്ടിനുള്ളിലെ ദൈനംദിന കാര്യങ്ങൾ ഇന്ന് പഴയപോലെയല്ല. കോവിഡ്-19 വൈറസിനെ കുറിച്ചുള്ള പഠനങ്ങളും പ്രതിരോധവുമെല്ലാം ലോകമെങ്ങും ധൃതികൂടി നടന്നുകൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ച ഒരു വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവിടുന്ന ഉമിനീർ തുള്ളികളുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത് എന്ന കാര്യം നമുക്കെല്ലാം അറിയാം. ലളിതമായ അണുനാശിനികൾ ഉപയോഗിച്ചുകൊണ്ട് ഇതിനെ കൊല്ലാൻ കഴിയും എന്നതാണ് ഒരു സന്തോഷ വാർത്ത.
ദിയ. എം
6 ഡി ജി. യു. പി. സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം