ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ബർണോ എന്ന നായക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ബർണോ എന്ന നായക്കുട്ടി
                               ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു കൊച്ചു നായക്കുട്ടിയുടെ കഥയാണ്. അവന്റെ പേരാണ് ബർണോ . അവൻ വളരെ കുസൃതിയായിരുന്നു. മണ്ണിൽ കളിക്കും മണ്ണ് കഴിക്കും ' അവന്റെ ഇഷ്ട ഭക്ഷണം ഇറച്ചിയും മീനുമാണ് . അമ്മു എന്ന കുട്ടിയാണ് അവനെ നോക്കുക .
ഒരു ദിവസം അവന് മേലാകെ ചൊറിഞ്ഞു കൂടാതെ അവന്റെ രോമവും കുറേശ്ശെ കൊഴിയാൻ തുടങ്ങി . അവർ പെട്ടെന്നു തന്നെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഡോക്ടർ ചോദിച്ചു അവനെ കുളിപ്പിക്കാറുണ്ടോ? എങ്ങനെയാണ് കുളിപ്പിക്കാറ്? അവർ പറഞ്ഞു ആഴ്ചയിൽ ഒരുദിവസമാണ് കുളിപ്പിക്കാറ്. ചൂടുവെള്ളത്തിലാണ് കുളിപ്പിക്കാറ്. ഇത് കേട്ടപ്പോൾ ഡോക്ടർക്ക് ദേഷ്യം വന്നു .നിങ്ങളുടെ വീട്ടിലെ ഒരു കുഞ്ഞിനെയാണെങ്കിൽ നിങ്ങൾ ആഴ്ചയിൽ ഒരുദിവസമാണോ കുളിപ്പിക്കാറ്? അതിന്റെ ശരീരത്തിലെ പൊടിയും അഴുക്കും മൂലമാണ് നായക്കുട്ടിക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടത് . പിന്നെ ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നതു കൊണ്ടാണ് രോമം കൊഴിയുന്നത്. അത് കൊണ്ട് ഒരു കൊച്ച കുട്ടിയെ സംരക്ഷിക്കുന്നത പോലെ നോക്കണം. അവന് ഭക്ഷണം കൊടുക്കുന്നതിലും വളരെ ശ്രദ്ധിക്കണം . കൃത്യസമയത്ത് ഭക്ഷണം കൊടുക്കണം .അവന്റെ പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കണം. ദിവസവും കുളിപ്പിക്കണം . നമ്മുടെ കൈകൾ സോപ്പിട്ട് കഴുകിയതിന് ശേഷം മാത്രമേ ബാക്കിയുള്ള ജോലികൾ ചെയ്യാവൂ. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നായക്കുട്ടിക്ക് ഒരു അസുഖവും വരില്ല .
അറിയാത്ത ഒരു പാട് അറിവ് പകർന്നു തന്നതിന് അവൾ ഡോക്ടറോട് നന്ദി പറഞ്ഞു. .
കൃതിക
2 സി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ