ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/പുതിയ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ ലോകം
                        നാളെയാണ് സ്കൂൾ തുറക്കുന്നത്. മിന്നു എല്ലാം റെഡിയാക്കി വെച്ചു. ബാഗും കുടയും പുസ്തകങ്ങളും, അങ്ങനെ എല്ലാതും. അവൾ അന്ന് നേരത്തെ ഉറങ്ങി. പതിവുപോലെ പിറ്റേന്ന് അതിരാവിലെ ഉണർന്നു. അവളുടെ മനസ്സിൽ സന്തോഷം ആയിരുന്നു. കാരണം ലോകത്ത് മുഴുവൻ കൊറോണ ബാധിച്ചത് കൊണ്ട് സ്കൂൾ നേരത്തെ പൂട്ടിയിരുന്നു. ഏകദേശം രണ്ടര മാസത്തോളം വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു അവൾ. സ്കൂൾ പൂട്ടിയിട്ട് അമ്മയുടെ വീട്ടിലേക്ക് പോവാനോ മറ്റോ അവൾക്ക് സാധിച്ചിട്ടില്ലായിരുന്നു. അതിൽ അവൾക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു. പക്ഷേ മിന്നു ഇന്ന് നല്ല സന്തോഷത്തിലാണ് ഒരുപാട് ദിവസം കഴിഞ്ഞിട്ട് അവൾക്ക് അവളുടെ കൂട്ടുകാരെ കാണാൻ പറ്റുമല്ലോ. അങ്ങനെ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു, 
അവളും അമ്മയും ഒരുമിച്ച് സ്കൂളിലേക്ക് തിരിച്ചു. അവൾ നടന്നിട്ടാണ് സ്കൂളിലേക്ക് പോവാറ്. പോകുമ്പോൾ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എന്നും കാണാറുള്ള ആ വലിയ കുളത്തിന്അടുത്തെത്തി. " അമ്മേ അന്ന് കണ്ട പോലെ അല്ലല്ലോ ഈ കുളം ഇപ്പോൾ കാണാൻ ഒരു ചന്തം തോന്നുന്നുണ്ടല്ലോ". അവൾ അത്ഭുതത്തോടെ അമ്മയോട് ചോദിച്ചു. " അത് മോളെ ഇപ്പോൾ ആരും പുറത്തിറങ്ങാറില്ല അപ്പോൾ അതിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാൻ ആർക്കും പറ്റില്ല അത് പോലെ മലിന ജലം ഒഴുക്കി വിടാൻ പറ്റില്ല അതുകൊണ്ടാണ് ഈ കുളത്തിൽ വൃത്തിയും ചന്തവും തോന്നുന്നത്". അമ്മ അവളോട് പറഞ്ഞു. അങ്ങനെ അവൾ നടക്കുമ്പോൾ ചുറ്റിലും നോക്കി. പരിസരമാകെ മാറിയപോലെ എല്ലായിടത്തും ഇത്തിരി വൃതിയൊക്കെ തോന്നുന്നുണ്ട്. മാവിൽ നിറയെ മാങ്ങകൾ തൂങ്ങിക്കിടക്കുന്നു, ചുറ്റിലും അണ്ണാൻ കുഞ്ഞുങ്ങളും പക്ഷികളും. ഇതുപോലെ ഒരു അന്തരീക്ഷം ഞാൻ ചിത്രങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ ആയിരുന്നു. അവൾ മനസ്സിൽ വിചാരിച്ചു. പക്ഷേ ഇപ്പോൾ നേരിട്ട് കാണാൻ പറ്റി. അവൾ സന്തോഷത്തോടെ സ്കൂളിലേക്ക് കയറി.
ദിയ
2 സി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ