ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ചിഞ്ചുവും അച്ഛനും

Schoolwiki സംരംഭത്തിൽ നിന്ന്
ചിഞ്ചുവും അച്ഛനും
                                  ഒരു ദിവസം ചിഞ്ചുവും അച്ഛനും ടീവി കാണുകയായിരുന്നു. അപ്പോഴാണ് ടീവിയിൽ കൊറോണ എന്ന് എഴുതി കാണിക്കുന്നത് ചിഞ്ചു കണ്ടത്. അവൾ അച്ഛനോട് ചോദിച്ചു എന്താണ് അച്ഛാ കൊറോണ എന്ന്. അപ്പോൾ അച്ഛൻ അവൾക്ക് കൊറോണ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത ഒരു വൈറസ് ആണെന്നും സമ്പർക്കത്തിലൂടെ കൊറോണ പകരുമെന്നും പറഞ്ഞു കൊടുത്തു. കൊറോണ എവിടുന്നാ വന്നത് അച്ഛാ ചിഞ്ചു പിന്നെയും ചോദിച്ചു. ചൈനയിലെ വ‍ുഹാൻ എന്ന സ്ഥലത്താണ് ആദ്യം കൊറോണ വന്നതെന്നും പിന്നീട് അത് ലോകം മുഴുവൻ ഉണ്ടായി എന്നും അച്ഛൻ പറഞ്ഞു. പിന്നെ പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടണമെന്നും കൈ ഇടക്കിടക്ക് സോപ്പോ, ഹാൻഡ് വാഷോ കൊണ്ട് കഴുകണം എന്നും അച്ഛൻ അവൾക്ക് പറഞ്ഞു കൊടുത്തു. കൊറോണ കാരണം ലോകത്ത് ആളുകൾക്ക് ഉണ്ടാവുന്ന വിഷമങ്ങളെ പറ്റി അച്ഛൻ പറഞ്ഞപ്പോൾ ചിഞ്ചുന് സങ്കടം വന്നു. കൊറോണ വരാതിരിക്കാൻ ഉള്ള മുൻകരുതൽ എടുക്കാൻ കൂട്ടുകാരോട് കൂടി പറയാൻ ചിഞ്ചു പുറത്തേക്ക് പോയി…. 
റിതിക. കെ
1 എ ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ